അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയിൽ റെയ്ഡ് : 16 ടിപ്പര്‍ ലോറികള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരം ചേലക്കാട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ റവന്യു അധികൃതർ നടത്തിയ റെയ്ഡില്‍ 16 ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയില്‍ എടുത്തു. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ക്വാറിയുടെ പ്രവർത്തനം റവന്യു അധികൃതർ നിർത്തിവെപ്പിച്ചു. വടകര ആര്‍ഡിഒ സി. ബിജുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റവന്യു ഉദ്യോഗസ്ഥസംഘവും പോലീസും റെയ്ഡ് നടത്തിയത്. അനധികൃത ക്വാറികള്‍ക്കെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡ്.

പുലര്‍ച്ചെ തന്നെ നാദാപുരം പോലീസ് സ്റ്റേഷന്‍  പരിധിയിലെ ചേലക്കാട് ക്വാറിയില്‍ റവന്യുസംഘം എത്തി. വടകര തഹസില്‍ദാര്‍ ആഷിക് തോട്ടോര്‍, എല്‍.ആര്‍. തഹസില്‍ദാര്‍ കെ.കെ.പ്രസില്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കെ.സുധീര്‍, നാദാപുരം വില്ലേജ് ഓഫീസര്‍ ഉമേഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ അഭിലാഷ്, സത്യന്‍, സുധീര്‍ കുമാര്‍, വിവേക്, ധനേഷ് എന്നിവരും നാദാപുരം സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, ഷൈജു എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പോലീസിന് കൈമാറി.

വലിയ രീതിയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ നാട്ടുകാർ ഉൾപ്പെടെ പല തവണ പരാതികളുമായി രംഗത്ത് വന്നിരുന്നു. സ്വാധീനം ഉപയോഗിച്ചാണ് ക്വാറി പ്രവർത്തിക്കുന്നെന്നും ആരോപണം ഉയർന്നിരുന്നു. നിരവധി യന്ത്രസാമാഗ്രികൾ ഉപയോഗിച്ചായിരുന്നു ക്വാറിയുടെ പ്രവർത്തനം. ടിപ്പർ ലോറികൾ വഴിയായിരുന്നു ഇവിടെ നിന്നും കല്ലുകൾ വിതരണം ചെയ്തിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...