തണ്ണിത്തോട്ടിലെ അനധികൃത പാറ ഖനനത്തിനു പിന്നില്‍ വന്‍ അഴിമതി ; ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃത പാറ ഖനനം നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ച് നടക്കുമ്പോഴും മൗനം പാലിക്കുകയാണ് ഗ്രാമ പഞ്ചായത്ത് അധികാരികളും തണ്ണിത്തോട് വില്ലേജ് അധികൃതരും. റോഡില്‍ ഒരു മാസം പോലും തെറ്റാതെ വാഹനങ്ങളില്‍ നിന്നും പിഴയീടാക്കാനിറങ്ങുന്ന പോലീസിനും ഗുരുതരമായ പാറ ഖനനത്തില്‍ കുലുക്കമില്ല. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ യാതൊരു അനുമതിയും കൂടാതെ പാറപൊട്ടിച്ച് കടത്തുവാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ നിന്നും പൊട്ടിച്ചു മാറ്റുന്ന പാറ വന്‍തുക വാങ്ങിയാണ് പുറത്ത് വില്പന നടത്തുന്നത്. ഇതിലൂടെ ഇടനിലക്കാരായ കരാറുകാര്‍ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.  പരിസ്ഥിതി ലോല മേഖലയായ തണ്ണിത്തോട്ടില്‍ ഇതിനെല്ലാം ആര് ആനുമതി കൊടുത്തു എന്ന ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരമില്ല.

പഞ്ചായത്തിലെ ഗ്രാമീണ റോഡ്‌ തകര്‍ത്താണ് ഇപ്പോള്‍ പാറ ഖനനം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് തണ്ണിത്തോട് അഞ്ചുകുഴി – മേക്കണ്ണം റോഡില്‍ പഞ്ചായത്ത് റോഡിനോട് ചേര്‍ന്ന ഭാഗത്തെ പാറ അനുമതിയില്ലാതെ പൊട്ടിച്ച് കടത്തിയത്. എന്നിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കരിമാന്‍തോട് ഭാഗത്തും ഇത്തരത്തില്‍ പാറ പൊട്ടിച്ച് കടത്തികൊണ്ട് പോയിരുന്നു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇത്തരത്തില്‍ പാറ പൊട്ടിച്ച് കടത്തുന്നത് പതിവായിട്ടും മൈനിംഗ് ആന്റ് ജിയോളജി വകുപ്പും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. നാടിനെ കാര്‍ന്നു തിന്നുന്ന ഇത്തരം മാഫിയകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഭയമാണോ എന്ന ചോദ്യമാണ് പൊതു ജനങ്ങളില്‍ നിന്നും ഉയരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...

ഓഫീസുകളുടെ ശുചിത്വമില്ലായ്മയിൽ കടുത്ത അമർഷം ; സർക്കാർ ശൗചാലയം സ്വയം കഴുകി വൃത്തിയാക്കി മന്ത്രി

0
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്....