റാന്നി നാറാണംമൂഴിയിൽ അനധികൃത പാറമട സജീവം ; കണ്ടില്ലെന്ന് നടിച്ച് ​അധികൃതർ

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര: നാറാണംമൂഴി പഞ്ചായത്തിലെ അനധികൃത പാറമട ഒരു മാസം കൊണ്ട് നൂറുകണക്കിന് ലോഡ് പാറ പൊട്ടിച്ചുകടത്തി. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലുകളെ തുടർന്ന് പ്രവർത്തനം നിർത്തിവെപ്പിച്ചെങ്കിലും നടപടിയെടുക്കാൻ മടിച്ച്​ റവന്യൂ വകുപ്പും പോലീസും. പശു ഫാം തുടങ്ങാനെന്ന പേരിൽ നാറാണംമൂഴി പഞ്ചായത്തിലെ ഉന്നത്താനിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പാറമട പുനരാരംഭിക്കാനും ഉദ്യോഗസ്ഥ രാഷ്​ട്രീയ കൂട്ടുകെട്ടിൽ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതായും സൂചനയുണ്ട്.

അത്തിക്കയം വില്ലേജിൽപെട്ട ഉന്നത്താനി കോളാമല റോഡിനു സമീപം രണ്ടുമാസം മുമ്പാണ് പശു ഫാം തുടങ്ങാൻ അനുമതി കിട്ടിയെന്ന പേരിൽ പാറ പൊട്ടിച്ചുതുടങ്ങുന്നത്. ദിവസം നാൽപതിലധികം ലോഡ് പാറ പുറത്തേക്ക് കടത്തിക്കൊണ്ടുപോകാൻ തുടങ്ങിയതോടെ നാട്ടുകാരിൽ ചിലർ പഞ്ചായത്ത് വില്ലേജ് അധികൃതരെയും പോലീസിനെയും സമീപിച്ചു. പുനലൂർ-മൂവാറ്റുപുഴ റോഡിനുവേണ്ടി പാറ പൊട്ടിക്കുന്നതിനാൽ നിയമതടസ്സം ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

എക്സ്പ്ലോസിവ് ലൈസൻസ് ഇല്ലാതെ ദിവസം നൂറിലധികം സ്ഫോടനം നടത്തിയിട്ടും കല്ല് കീറിക്കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നതെന്നും വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തി. പെരുനാട് പോലീസ്​ പരാതിക്കാരെയും പാറമട ലോബിക്കുവേണ്ടി സ്ഥലത്തെ പ്രാദേശിക സി.പി.എം പ്രവർത്തകനെയും സ്​റ്റേഷനിൽ വിളിച്ചുവരുത്തി അനുമതികളെല്ലാം ഉണ്ടെന്ന് പറഞ്ഞുപറ്റിച്ചു.

പിന്നീട് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് തിരുവല്ല ആർ.ഡി.ഒ പാറമടയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചിരുന്നു. പരാതി ഉയർന്നതോടെ പാറ പൊട്ടിക്കുന്നത് നിർത്തിവെച്ചെങ്കിലും അത്തിക്കയം-പെരുന്തേനരുവി റോഡിനു സമീപം തോണിക്കടവിൽ സ്​റ്റോക് ചെയ്തിരുന്ന പാറ കടത്തിക്കൊണ്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പോലീസും ഒത്താശ ചെയ്തുകൊടുത്തിരുന്നതായി ആരോപണമുണ്ട്. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ  ക്വാറി സന്ദർശിച്ച തിരുവല്ല ആർ.ഡി.ഒ ഖനനത്തിനു ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും കസ്​റ്റഡിയിലെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയെങ്കിലും.  ദിവസങ്ങൾ കഴിഞ്ഞിട്ടും നിയമ നടപടികൾ സ്വീകരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...