രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കുന്ന തിരുവല്ല കാവുംഭാഗം – ഇടിഞ്ഞില്ലം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്ന കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ ഓടകളുടെ നിർമ്മാണം പുരോഗമിക്കുന്നു. റോഡിൽ വെള്ളക്കെട്ട് പതിവാകുന്ന ഭാഗങ്ങളിലാണ് ഓട നിർമ്മിക്കുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിലായുള്ള എട്ട് കലുങ്കുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.

തിരക്കേറിയ കാവുംഭാഗം ജംഗ്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും തുടങ്ങി. ജല വിതരണക്കുഴലുകളും ബി.എസ്.എൻ.എൽ അടക്കമുള്ള കമ്പനികളുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും കടത്തിവിടാനുള്ള ഡക്റ്റുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. അഞ്ചര മീറ്റർ വീതിയിലാണ് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നത്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 16.9 കോടി രൂപ ചെലവഴിച്ചാണ് അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത്. പാലാത്ര കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.എം.സി റോഡിനെയും തിരുവല്ല – മാവേലിക്കര റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ഓടകളുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് നവംബർ രണ്ടാം വാരത്തോടെ റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...