പത്തനംതിട്ടയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
1 അടൂര്‍ (പന്നിവിഴ) 1
2 പന്തളം (തോന്നല്ലൂര്‍, കുരമ്പാല) 5
3 പത്തനംതിട്ട (പത്തനംതിട്ട) 3
4 തിരുവല്ല (കുറ്റപ്പുഴ, ആലംതുരുത്തി, കാവുംഭാഗം, മഞ്ഞാടി, തിരുമൂലപുരം, ചുമത്ര) 15
5 ആനിക്കാട് 1
6 ആറന്മുള (ഇടയാറന്മുള, ആറന്മുള) 3
7 അരുവാപുലം (കുമ്മണ്ണൂര്‍, ഐരവണ്‍) 2
8 അയിരൂര്‍ (തെങ്ങുംകല്‍, പ്ലാങ്കമണ്‍) 2
9 ചിറ്റാര്‍ (കരിക്കയം) 5
10 ഏറത്ത് (ചൂരക്കോട്, മണക്കാല) 2
11 ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍ ഈസ്റ്റ്) 7
12 ഏനാദിമംഗലം (ഇളമണ്ണൂര്‍) 1
13 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, വളളംകുളം) 26
14 ഏഴംകുളം (മാങ്കൂട്ടം, കൈതപ്പറമ്പ്, ഏഴംകുളം) 3
15 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 3
16 കടമ്പനാട് (മണ്ണടി, കടമ്പനാട്) 2
17 കടപ്ര (വളഞ്ഞവട്ടം, കടപ്ര) 2
18 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍) 2
19 കല്ലൂപ്പാറ (തുരുത്തിക്കാട്, കടമാന്‍കുളം) 3
20 കോയിപ്രം (നെല്ലിമല, പുല്ലാട്, കുമ്പനാട്) 5
21 കോന്നി (ചെങ്ങറ, കോന്നി, പയ്യനാമണ്‍) 3
22 കൊറ്റനാട് (കൊറ്റനാട്) 6
23 കോഴഞ്ചേരി (കോഴഞ്ചേരി) 2
24 കുളനട (മാന്തുക, കൈപ്പുഴ) 2
25 കുന്നന്താനം (പാലയ്ക്കാത്തകിടി, കുന്നന്താനം) 8
26 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍) 4
27 മലയാലപ്പുഴ (ഏറം, മലയാലപ്പുഴ) 2
28 മല്ലപ്പളളി 1
29 മെഴുവേലി (ഇലവുംതിട്ട) 2
30 മൈലപ്ര (മണ്ണാറകുളഞ്ഞി) 2
31 നാറാണംമൂഴി (അടിച്ചിപ്പുഴ, നാറാണംമൂഴി) 3
32 നാരങ്ങാനം (തോന്ന്യാമല, നാരങ്ങാനം) 2
33 നെടുമ്പ്രം (പൊടിയാടി, നെടമ്പ്രം) 10
34 നിരണം (നിരണം) 3
35 ഓമല്ലൂര്‍ 1
36 പളളിക്കല്‍ (തെങ്ങമം, നെല്ലിമുകള്‍, തെങ്ങുംതാര) 3
37 പെരിങ്ങര (പെരിങ്ങര) 2
38 റാന്നി 1
39 റാന്നി-പഴവങ്ങാടി (കരികുളം, ചെല്ലക്കാട്) 3
40 റാന്നി-പെരുനാട് 1
41 റാന്നി-അങ്ങാടി 1
42 തണ്ണിത്തോട് (തണ്ണിത്തോട്) 2
43 തോട്ടപ്പുഴശേരി (തടിയൂര്‍. മാരാമണ്‍) 2
44 തുമ്പമണ്‍ 1
45 വടശേരിക്കര 1
46 വെച്ചൂച്ചിറ (ചാത്തന്‍തറ) 2

ജില്ലയില്‍ ഇതുവരെ ആകെ 14977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11685 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 89 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 271 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12419 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2348 പേര്‍ ജില്ലയിലും 116 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 114
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 108
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 32
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 68
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 98
6 പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസി 82
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 62
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 43
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 54
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 52
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 184
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 57
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1165
14 സ്വകാര്യ ആശുപത്രികളില്‍ 116
ആകെ 2235

ജില്ലയില്‍ 14114 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2024 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3898 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 69 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 126 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20036 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 97973, 673, 98646.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 69028, 1239, 70267.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 3101, 25, 3126.
5 സി.ബി.നാറ്റ് പരിശോധന 158, 3, 161.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 170745, 1940, 172685.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1146 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3086 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1412 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ് മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.07 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 17 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 79 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1166 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...