ജ​യി​ലി​ലെ ഫോണ്‍ വിളി അവസാനിപ്പിക്കാന്‍ പുതിയ തന്ത്രo ; പദ്ധതിയുമായി ജയിൽ വകുപ്പ്, ചെലവ് ഒരുകോടി രൂപ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ജ​യി​ലി​ലേ​ക്ക്​ മൊ​ബൈ​ല്‍ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച്‌​ ക​യ​റ്റി​യാ​ലും ഇ​നി അ​തി​ല്‍​നി​ന്നു​ള്ള ഫോ​ണ്‍ വി​ളി ശ്ര​മ​ക​ര​മാ​കും. അ​ന​ധി​കൃ​ത ഫോ​ണ്‍ ഉ​പ​യോ​ഗം ത​ട​യാ​ന്‍ മൊ​ബൈ​ല്‍ എ​ന്‍​ഹാ​ന്‍​സ്ഡ് സ്പെ​ക്‌ട്രം അ​ന​ലൈ​സ​ര്‍ (എം.​ഇ.​എ​സ്.​എ) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കാ​നാ​ണ്​ ജ​യി​ല്‍ വ​കു​പ്പിന്റെ നീ​ക്കം. ഫോ​ണ്‍ കോ​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും ത​ട​യാ​നു​മാ​യി ജ​യി​ല്‍ വ​ള​പ്പി​ല്‍ പ്ര​ത്യേ​ക ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​നാ​യു​ള്ള​ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ത​ട​വു​കാ​ര്‍​ക്ക്​ വീ​ട്ടി​ലേ​ക്ക്​ ഫോ​ണ്‍ ചെ​യ്യാ​ന്‍ ജ​യി​ലു​ക​ളി​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പ​ല പ്ര​മു​ഖ കു​റ്റ​വാ​ളി​ക​ളും ജ​യി​ലി​ല്‍ സ്വ​ന്ത​മാ​യി മൊ​ബൈ​ല്‍​ഫോ​ണ്‍ സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​വ​ഴി കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​​ണ്ടെ​ന്നും വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച്‌​ ആ​ലോ​ചി​ക്കു​ന്ന​ത്. ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ല്‍ തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രാ​ണ്​ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ച്ച​ത്.

ഒ​രു കോ​ടി രൂ​പ​യാ​ണ് ട​വ​ര്‍ സ്ഥാ​പി​ക്കാ​നു​ള്ള ചെ​ല​വ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന ട​വ​ര്‍ ജ​യി​ല്‍ വ​ള​പ്പി​ല്‍ സ്ഥാ​പി​ക്കു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം. ട​വ​റി​ലേ​ക്ക്​ വ​രു​ന്ന കോ​ളു​ക​ള്‍ ടെ​ലി​ഫോ​ണ്‍ വി​ങ് ദി​വ​സ​വും പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മി​ല്ലാ​ത്ത കോളു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യും. ജ​യി​ലി​നു​ള്ളി​ലേ​ക്ക്​ ര​ഹ​സ്യ​മാ​യി മൊ​ബൈ​ല്‍ ക​ട​ത്തി​യാ​ലും ഫോ​ണ്‍ വി​ളി​ക്കുമ്പോ​ള്‍ ട​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ കു​ടു​ങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...