അനാശാസ്യത്തിന് അറസ്റ്റിലായ അസം സ്വദേശിനിയായ 35കാരിക്ക് കൊവിഡ് ; പിടിയിലായ സംഘവും പോലീസുകാരും കൂട്ട നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ ലോഡ്ജില്‍ നിന്ന് അനാശാസ്യപ്രവര്‍ത്തനത്തിന് അറസ്റ്റിലായ അസം സ്വദേശിനിയായ 35കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പിടിയിലായ സംഘവും പിടികൂടിയ പോലീസുകാരും കൂട്ട നിരീക്ഷണത്തിലായി. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി കുളപ്പുള്ളി മേഘ ലോഡ്‌ജില്‍ നിന്ന് അറസ്റ്റ് ചെയ്‌ത സ്ത്രീയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസം സ്വദേശിനിയായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.

നിരീക്ഷണകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. സ്ത്രീയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജില്‍ അണുനശീകരണം നടത്തും. അസം സ്വദേശികളുള്‍പ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സംഭവസ്ഥലത്തേയ്ക്ക് എത്തിചേരുകയായിരുന്നു.

രോഗം സ്ഥിരീകരിച്ച സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. റിമാന്‍ഡ് ചെയ്ത പത്തുപേരും നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്ത്രീകള്‍ കണ്ണൂരിലും പുരുഷന്മാര്‍ ആലത്തൂര്‍ ജയിലിലുമാണ് കഴിയുന്നതെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...