സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം 25, 26, 27 തീയതികളില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആയുഷ് ഹോമിയോപ്പതി വകുപ്പ് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ സ്‌കൂള്‍കുട്ടികള്‍ക്ക് ഈ മാസം 25, 26, 27 തീയതികളില്‍ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കും. എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലും തിരഞ്ഞെടുത്ത പ്രത്യേക കിയോസ്‌കുകളിലുമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുഖേന മരുന്ന് വിതരണം ചെയ്യുക. ജില്ലയില്‍ 56 സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലൂടെയും അധികമായി സ്ഥാപിച്ച ഏഴ് കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം നടത്താനുള്ള സംവിധാനങ്ങള്‍ തയാറായതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജുകുമാര്‍ പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്ന നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മരുന്ന് വിതരണം നടത്തും. മരുന്ന് കഴിക്കുന്ന കുട്ടികള്‍ ഓരോ 21 ദിവസം കൂടുമ്പോഴും അടുത്ത ഡോസ് ആവര്‍ത്തിച്ചു കഴിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഹോമിയോപ്പതി വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടറായ https://ahims.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...