സ്‌പോട്ട് ബുക്കിംഗ് വിർച്വൽ ക്യൂവിന് പുറമെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ദർശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് വിർച്വൽ ക്യൂവിന് പുറമെയാണ്. ഒരു ദിവസം പരമാവധി 5,000 പേർക്കാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നത്. പക്ഷേ, ഇത് ഉപയോഗപ്പെടുത്തുന്നത് പരമാവധി അഞ്ഞൂറോളം പേർ മാത്രം. വിർച്വൽ ക്യൂ വഴി 40,000 പേരടക്കം 45000 പേർക്കാണ് ഒരു ദിവസം ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗിന് നാല് കൗണ്ടറുകൾ ഇടത്താവളമായ നിലയ്ക്കലിൽ പ്രവർത്തിക്കുന്നുണ്ട്. വിർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും സൗജന്യമാണ്.

നിലയ്ക്കലിന് പുറമെ എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിർച്വൽ ക്യൂ സംബന്ധിച്ച സംശങ്ങൾക്ക് ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടാം. നമ്പർ: 7025800100.
വെബ്സൈറ്റ് വിലാസം: https://sabarimalaonline.org/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....