തമിഴ്നാട്ടിലെ പനയൂരില്‍ ടിവികെ ഓഫീസിന് മുന്നില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കാൻ തടിച്ചുകൂടി അണികൾ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ പനയൂരില്‍ ടിവികെ (തമിഴക വെട്രി കഴകം) ഓഫീസിന് മുന്നില്‍ തടിച്ചുകൂടി അണികൾ. പാര്‍ട്ടി അംഗത്വം സ്വീകരിക്കാനാണ് ടിവികെ അനുകൂലികൾ പനയൂരില്‍ ഒത്തുകൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.മുന്‍ എഐഎഡിഎംകെ മന്ത്രിമാരായ ഉദുമലൈ രാധാകൃഷ്ണന്‍, കടമ്പൂര്‍ രാജു, എം.സി സമ്പത്ത്, എന്‍.ആര്‍ ശിവപതി തുടങ്ങിയവരും പനയൂരില്‍ എത്തിയിട്ടുണ്ട്. എഎംഎംകെ (അമ്മ മക്കള്‍ മുന്നേറ്റ കഴകം) നേതാക്കളും ടിവികെയില്‍ ചേരുമെന്നണ് വിവരം. 2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചത്.

എന്നാല്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ടിവികെയ്ക്ക് 10 സീറ്റുകള്‍ കൂടി വേണമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ ടിവികെ സര്‍ക്കാര്‍ രൂപികരിച്ചു. പിന്നാലെ എഐഎഡിഎംകെയുടെ 25 എംഎല്‍എമാരും ടിവികെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാവ് സി.വി ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയ്ക്ക് പിന്തുണ അറിയിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ 25 എഐഎഡിഎംകെ എംഎല്‍എമാരും ടിവികെ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇതിനിടെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയ്ക്ക് ഒപ്പം ചേരുകയും ചെയ്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച പിതാവ് അറസ്റ്റിൽ

0
അരീക്കോട്: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...