ആലപ്പുഴ: ജെയ്നമ്മ വധക്കേസില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ വീട് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലെ അന്വേഷകസംഘം വീണ്ടും പരിശോധിച്ചു. രക്തക്കറ കണ്ടെത്തിയ മുറികള്‍ വിശദമായി പരിശോധിച്ചു. ഇയാളുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. സെബാസ്റ്റ്യന്‍ പലപ്പോഴായി മൂന്ന് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അവയിലെ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്. പിടിയിലാകുന്ന ഘട്ടത്തില്‍ ഉപയോഗിച്ച നമ്പറിലെ കോളുകള്‍ പരിശോധിച്ച് ചിലരെ ചോദ്യംചെയ്തപ്പോഴാണ് സ്വര്‍ണാഭരണം പണയപ്പെടുത്തിയത് ഉള്‍പ്പെടെയുള്ളവ കണ്ടെത്താനായത്. 2024-ലാണ് ജൈനമ്മയെ ഏറ്റുമാനൂരില്‍ നിന്നും കാണാതാകുന്നത്. കോട്ടയത്തെ ഒരു ധ്യാനകേന്ദ്രത്തില്‍ വച്ചാണ് സെബാസ്റ്റ്യന്‍ ഇവരുമായി പരിചയപ്പെടുന്നത്. 2024-ന് ശേഷം ജൈനമ്മയെ കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ പിടികൂടുന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രക്തക്കറകള്‍ ലഭിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























