തമിഴ്‌നാട്ടില്‍ പിഎംകെ പ്രാദേശിക നേതാവിന് നേരെ ബോംബ് എറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രാദേശിക നേതാവിന് നേരെ ബോംബ് എറിഞ്ഞു. പിഎംകെ നേതാവും തഞ്ചാവൂർ ജില്ലയിലെ ഒരു ടൗൺ പഞ്ചായത്ത് പ്രസിഡന്റുമായ എം.എ സ്റ്റാലിന് നേരെയാണ് ആക്രമണം. അദ്ദേഹം ഓഫീസിലിരിക്കുമ്പോള്‍ പുറത്ത് നിന്നെത്തിയ അജ്ഞാത സംഘം ബോംബെറിയുകയായിരുന്നു. ബാത്ത് റൂമില്‍ കയറി വാതിലടച്ചതിനാല്‍ അദ്ദേഹം രക്ഷപെട്ടു. സഹായികള്‍ക്ക് പരിക്കേറ്റു. ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെന്തെന്ന് വ്യക്തമല്ല. അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. ബാത്ത്റൂമില്‍ കയറി കുറ്റിയിട്ടതിനാലാണ് രക്ഷപെട്ടതെന്നും അല്ലെങ്കില്‍ കൊല്ലപ്പെടുമായിരുന്നുവെന്നും എം.എ സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം ആക്രമണത്തിന് പിന്നാലെ പിഎംകെ പ്രതിഷേധവുമായി രംഗത്ത് എത്തി. ടയറുകൾ കത്തിച്ചും സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും അംഗങ്ങള്‍ പ്രതിഷേധിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച പിഎംകെ നേതാവ് അൻബുമണി രാമദോസ്, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ഭരണകക്ഷിയായ ഡിഎംകെയാണ് ഇതിന് ഉത്തരവാദികളെന്നും ആരോപിച്ചു. പിഎംകെ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനും ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള രംഗത്ത് എത്തി. വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് പരമാവധി ശ്രമിച്ചിട്ടും ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നത് വ്യക്തിപരമായ ഉദ്ദേശ്യങ്ങൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...