നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിൽ വണ്ടിയുടെ ഇഡിആര്‍ ജര്‍മനിയിലേക്ക് അയക്കാന്‍ വാഹന നിര്‍മാതാക്കള്‍
കൊച്ചി : നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍ കൂടുതല്‍ പരിശോധനയ്ക്കായി വാഹനനിര്‍മാതാക്കള്‍ ജര്‍മനിയിലേക്ക് അയക്കും. വാഹനത്തിന്റെ വേഗത, അപകടസമയത്ത് ബ്രേക്ക് ചെയ്തിരുന്നോ, മറ്റ് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ, അന്ന് വാഹനം സഞ്ചരിച്ച ദൂരം തുടങ്ങിയ സമഗ്ര വിവരങ്ങള്‍ ഇഡിആറില്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇതിലെ വിവരങ്ങള്‍ പൂര്‍ണമായി ശേഖരിക്കുന്നത് വാഹനത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട്, ജര്‍മനിയിലെ ബിഎംഡബ്ല്യൂ ഹെഡ്ക്വാട്ടേഴ്‌സിലെത്തിച്ച് വിദഗ്ധ സഹായത്തോടെ പരിശോധിക്കാനാണ് തീരുമാനം. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് മേല്‍ക്കോടതികളെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം.
വാഹനത്തിന്റെ ആര്‍സി ഉടമയായ അമ്മയെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ വാഹനത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും.
ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
കോഴിക്കോട് അതിജാഗ്രത ; മഴയും കാറ്റും ശക്തമാകാൻ സാധ്യത, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി
-
വിവാദങ്ങൾക്കിടെ ആരോഗ്യവകുപ്പിനൊപ്പം ഐഎംഎ ; നാറ്റ്കോയുടെ എസ്എംഎ മരുന്ന് നൽകാനുള്ള തീരുമാനത്തിന് പിന്തുണ
-
”ഗവർണറുമായി എന്നും ഊഷ്മള ബന്ധം”; രാജേന്ദ്ര ആർലേക്കർക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഊഷ്മളമായ യാത്രയയപ്പ്!
Most read
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു
-
വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
-
സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി


