ആറന്മുള മണ്ഡലത്തിലെ എല്ലാ വീടുകളിലും 2023 അവസാനത്തോടെ പൈപ്പ് ലൈന്‍ കണക്ഷന്‍ : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ എല്ലാ വീടുകളിലും 2023 അവസാനത്തോടെ പൈപ്പ് ലൈന്‍ കണക്ഷന്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കരിക്കപ്പടി- കൊച്ചുമല- വടക്കേടത്തുപടി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

റോഡ്, കുടിവെള്ളം എന്നിവ അടിസ്ഥാനപരമായ ആവശ്യമാണെന്നും 2021 ലാണ് കരിക്കപ്പടി- കൊച്ചുമല- വടക്കേടത്തുപടി റോഡിന് വേണ്ടി ഫണ്ട് അനുവദിച്ചതെന്നും നാടിന്റെ വികസനമെന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. ആറന്മുള മണ്ഡലത്തില്‍ എല്ലാവര്‍ക്കും തൊഴില്‍ സാധ്യമാക്കുകയെന്നതാണ് സ്വപ്നം. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. അതിലൂടെ സാമൂഹികക്ഷേമവും നാടിന്റെ പുരോഗതിയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വാര്‍ഡ് അംഗം വില്‍സി ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍, ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ജൂലി ദിലീപ്, പഞ്ചായത്തംഗങ്ങളായ ശ്രീനി ചാണ്ടിശേരി, പ്രസാദ് വേരുങ്കല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.കെ. ബാബുരാജ്, പി.കെ. അനിയന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീജ കുഞ്ഞമ്മ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...