കെഎസ്ആര്‍ടിസി ആലുവ ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ആലുവ : ആധുനിക സംവിധാനങ്ങളോടു കൂടി സജ്ജീകരിച്ച കെഎസ്ആര്‍ടിസി ആലുവ ബസ് ടെര്‍മിനലിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥികളായി ബെന്നി ബഹനാന്‍ എം.പി, ജെ ബി മേത്തര്‍ എം പി എന്നിവരു മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. യാത്രക്കാര്‍ക്കായി മികച്ച സൗകര്യങ്ങളാണ് ബസ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുള്ളതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 30155 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ബസ് സ്റ്റേഷന്‍ കെട്ടിടം. ഗ്രൗണ്ട് ഫ്‌ളോറില്‍ 18,520 ചതുരശ്ര അടി, ഒന്നാം നിലയില്‍ 11,635 ചതുരശ്ര അടി.

ഗ്രൗണ്ട് ഫ്‌ളോറില്‍ ടിക്കറ്റ് കൗണ്ടര്‍, സ്റ്റേഷന്‍ ഓഫീസ്, പൊലീസ് എയ്ഡ് പോസ്റ്റ്, ആറ് സ്റ്റാളുകള്‍, 170 സീറ്റുകളുള്ള വെയിറ്റിങ്ങ് ഏരിയ, കാന്റീനും സ്ഥിതി ചെയ്യുന്നു. 4 ടോയ്‌ലറ്റുകള്‍, 8 യൂറിനുകള്‍, 3 വാഷ് ബെയ്സിനുകള്‍ അടങ്ങിയ ജെന്റ്‌സ് വെയിറ്റിങ്ങ് റൂമും, 4 ടോയ്‌ലറ്റുകള്‍, 3 വാഷ് ബെയ്സിന്‍ അടങ്ങിയ ലേഡീസ് വെയിറ്റിങ്ങ് റൂമും, അംഗപരിമിതര്‍ക്കുള്ള 2 ടോയ്‌ലറ്റുകളുമുണ്ട്. ഒന്നാം നിലയില്‍ 5 ഓഫീസ് റൂം, 43 സീറ്റുള്ള വെയിറ്റിങ്ങ് ഏരിയ, 4 ടോയ്ലറ്റുകള്‍, 4 യൂറിനുകള്‍ ഉള്ള ജെന്റ്‌സ് വെയിറ്റിങ്ങ് റൂം, 4 ടോയ്ലറ്റുകള്‍ ഉള്ള ലേഡീസ് വെയിറ്റിങ്ങ് റൂം, അംഗപരിമിതര്‍ക്കുള്ള 1 ടോയ്‌ലറ്റ് എന്നിവയും സ്ഥിതി ചെയ്യുന്നു. ഒന്നാം നിലയിലേക്ക് കയറാന്‍ രണ്ടു ലിഫ്റ്റുകളും, 3 സ്റ്റെയര്‍ കേസുകളും, അഗ്‌നി ശമന സാമഗ്രികളും ക്രിമീകരിച്ചിട്ടുണ്ട്. മുന്‍ഭാഗത്ത് 18 ബസ് ബേകളടക്കം 30 ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്ങ് ഏരിയയും പുതിയ ബസ് സ്റ്റേഷനില്‍ ഉണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...