വാടക ടയർ ഉപയോഗിച്ച് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന സംഭവം ; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വാടക ടയർ ഉപയോഗിച്ച് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

വാടക ടയർ ഇട്ട് ബസോടിക്കാൻ മുതലാളിമാർ നിർബന്ധിക്കുന്നു എന്നാണ് ബസ് ജീവനക്കാരുടെ പരാതി. ആറ് ടയറുകൾക്ക് 400 മുതൽ 600 രൂപയാണ് ദിവസ വാടക. ഉപയോഗശൂന്യമായ ടയറുകൾ കട്ട ചെയ്താണ് ഉപയോഗിക്കുന്നത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ബസ് ജീവനക്കാർ തന്നെയാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്.

വൈറലായ ആ കുറിപ്പ് ഇങ്ങനെ
ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടെ മുന്നറിയിപ്പ്…..
പരമാവധി ഷെയർ ചെയ്യണം…
പറയാതെ വയ്യ , അതുകൊണ്ട് ഇവിടെ പറയണം എന്ന് തോന്നി . എനിക്ക് 40 വയസ്സായി. 20 കൊല്ലമായി ബസ്സിൽ പോകുന്നു. ആദ്യം ചെക്കറായും പിന്നെ കണ്ടക്ടറായും ഇപ്പോൾ 15 വർഷമായി ഡ്രൈവർ പണി ചെയ്യുന്നു. സ്വന്തമായി ബസ്സുണ്ടായിരുന്നു , എല്ലാം ഒഴിവാക്കി സമ്മർദ്ദമില്ലാതെ ജീവിക്കുവാൻ തോന്നി. കഴിഞ്ഞ ദിവസം മിയ വണ്ടിയിലെ ഡ്രൈവറായിരുന്നു. അതായത് 5 ന് . കുറ്റ്യാടിയിൽ നിന്നും 9.25 ന് വണ്ടി എടുത്തു എരഞ്ഞിക്കൽ വലിയ വളവിന് ശേഷം 10 മീറ്റർ മുന്നോട്ട് പോയതിന് ശേഷം വലിയൊരു ശബ്ദം അതെന്താന്ന് മനസിലാക്കുന്നതിന് മുന്നേ വണ്ടി സ്കൂൾ മതിലിൽ കയറി. പതുക്കെയാണ് വണ്ടി മുന്നോട്ട് പോകുന്നത് ആ വളവ് കാരണം. പരമാവധി ശ്രമിച്ചു ഇടത്തോട്ട് തിരിക്കുവാൻ സംഭവം തിരിയുന്നുണ്ട് വണ്ടി അതൊന്നും നോക്കിയില്ല , അവസാനം ഒരു മാവിൽ ഇടിച്ചു നിന്നു . എന്താ ഇതൊക്കെ ഇവിടെ പറയുവാൻ കാരണം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. കുറ്റ്യാടി കോഴിക്കോട് ഓടുന്ന 95% വണ്ടിയിലും വാടക ടയറാണ്. മുതലാളിമാർ ടയറിന്റെ കാര്യത്തിൽ ടെൻഷൻ അടിക്കുകയേ വേണ്ട. ദിവസത്തിൽ അല്ലെങ്കിൽ മാസത്തിൽ അവർക്ക് പൈസ കൊടുത്താൽ മതി. പക്ഷെ കുറെ കാലം സർവ്വീസുള്ള മുതലാളിമാർ മുന്നിലെ ടയർ വാടകയ്ക്ക് എടുക്കാറില്ല. ഇവിടെ ഇനിയുള്ള കാലം ബസ്സിന്റെ മുന്നിലത്തെ ടയർ പൊട്ടി പലരും മരിക്കും കാരണം വാടക ടയർ. പുറക്കാട്ടിരി പാലത്തിന്റെ മുകളിൽ നിന്ന് പൊട്ടിയാൽ എന്തായിരിക്കും അവസ്ഥ. ബോട്ടപകടം പുറകിൽ നിൽക്കണം. യാതൊരു ആത്മാർത്ഥതയ്യമില്ലാതെ ടയർ വാടകയ്ക്ക് കൊടുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പൈസാ പൈസാ എന്ന് വിചാരിച്ച് ജീവിച്ചിട്ട് എന്ത് കാര്യം. വലിയൊരു അപകടമാണ് കഴിഞ്ഞ ദിവസം ഒഴിവായത്. ആരെങ്കിലും അപായപ്പെട്ടെങ്കിൽ ബസ്സിനു നേരെ അലമുറയിടുവാൻ പലരും ഉണ്ടാകും. ഒരു ബസ്സിന്റെ മുന്നിലത്തെ ടയർ പൊട്ടിയാൽ കഴിഞ്ഞു എല്ലാം. ഞാനൊരു മുന്നറിയിപ്പാണ് തരുന്നത്. പൊതു ജനങ്ങൾ ഇടപെടണം. വാടക ടയർ കൊടുത്ത് ലാഭമുണ്ടാക്കുന്ന മാഫിയകൾക്കെതിരെ. ജനങ്ങളുടെ ജീവനാണ് വലുത് . പുറകിലെ ടയർ എന്തോ ആയികൊള്ളട്ടെ, മുന്നിലത്തെ ടയർ പൊട്ടിയാൽ കഴിഞ്ഞു. ഇങ്ങനത്തെ പല ബസ്സുകളും കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...