നേന്ത്രപ്പഴം കേടാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

For full experience, Download our mobile application:
Get it on Google Play

പഴങ്ങളും പച്ചക്കറികളും മത്സ്യ-മാംസാദികളുമെല്ലാം സാധാരണഗതിയില്‍ നാം ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ എല്ലാ പഴങ്ങളും പച്ചക്കറികളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ലെന്നും നമുക്കറിയാം. ഉദാഹരണത്തിന് നേന്ത്രപ്പഴം തന്നെയെടുക്കാം. നേന്ത്രപ്പഴം ആരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായി നിങ്ങള്‍ കണ്ടുകാണില്ല. എന്നാല്‍ കേട്ടോളൂ, നേന്ത്രപ്പഴും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ് കെട്ടോ. എന്നാലിത് ചില സന്ദര്‍ഭങ്ങളിലേ വേണ്ടൂ. ഇതെക്കുറിച്ച് കൂടുതല്‍ പറയാം. ഒപ്പം തന്നെ നേന്ത്രപ്പഴം കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്സ് ആണ് പങ്കുവെയ്ക്കുന്നത്.

ഒന്ന്…
നേന്ത്രപ്പഴം ഒന്നിച്ച് വാങ്ങിക്കുമ്പോള്‍ അതേ ദിവസവും അടുത്ത ദിവസവും കഴിക്കാനുള്ള പഴം പഴുത്തത് തന്നെ നോക്കി വാങ്ങാം. എന്നാല്‍ അതില്‍ക്കൂടുതലുള്ള പഴം മഞ്ഞയും പച്ചയും നിറത്തിലുള്ള തൊലിയോട് കൂടിയ, അധികം പഴുക്കാത്തത് തന്നെ തെരഞ്ഞെടുക്കുക. ഇത് പഴം അധികമായി പഴുത്ത് വെറുതെ കളയുന്നത് ഒഴിവാക്കാൻ സഹായിക്കും.

രണ്ട്…
ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് പഴുപ്പ് കയറി ഉപയോഗശൂന്യമായി പോകുന്ന ഫലമാണ് നേന്ത്രപ്പഴം. ഇതൊഴിവാക്കാൻ ഒരു പടലയില്‍ പഴങ്ങള്‍ പഴുത്തുതുടങ്ങിയെന്ന് കണ്ടാല്‍ പഴുപ്പ് കയറാത്ത പഴങ്ങള്‍ ഇതില്‍ നിന്ന് മാറ്റിവയ്ക്കുക. അതുപോലെ നേന്ത്രപ്പഴം മറ്റ് പഴങ്ങളില്‍ നിന്നോ ഭക്ഷണസാധനങ്ങളില്‍ നിന്നോ അകലം പാലിച്ച് സൂക്ഷിക്കുക. ഇതെല്ലാം നേന്ത്രപ്പഴം പെട്ടെന്ന് പഴുത്ത് കേടായിപ്പോകാതിരിക്കാൻ സഹായിക്കും.

മൂന്ന്…
നേന്ത്രപ്പഴം പഴുപ്പ് കയറി, ഇനിയും പഴുത്താല്‍ കഴിക്കാൻ കഴിയില്ലെന്ന അവസ്ഥ വരികയാണെങ്കില്‍ ഇത് ഫ്രിഡ്ജിലേക്ക് മാറ്റാം. ഓര്‍ക്കുക ഫ്രിഡ്ജില്‍ വെച്ചാല്‍ പഴം ബലം വെയ്ക്കാം. അതിനാല്‍ തന്നെ ഇത് കഴിക്കാൻ പ്രയാസവും തോന്നാം. എന്നാല്‍ പഴുപ്പ് ഒരല്‍പം പോലും അധികമാകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതി. ഈ പഴം പിന്നീട് സ്മൂത്തിയോ, ബേക്കിംഗിനോ മറ്റോ ഉപയോഗിക്കാനാണ് കൂടുതല്‍ ഉചിതമായിരിക്കുക. അല്ലെങ്കില്‍ പഴം അതുപോലെ തന്നെ മുറിച്ച് തണുപ്പ് വിടും മുമ്പ് ഡിസേര്‍ട്ട് പോലെ കഴിക്കുകയും ആകാം. മധുരത്തിനും യാതൊരു കുറവും സംഭവിക്കില്ല.

നാല്…
നേന്ത്രപ്പഴത്തിന്‍റെ ഞെട്ട് ഭാഗത്ത് വെച്ച് പ്ലാസ്റ്റിക് റാപ്പ് കൊണ്ടോ അലൂമിനിയം ഫോയില്‍ കൊണ്ടോ ഭഗ്രമായി റാപ്പ് ചെയ്തുവെച്ചാലും പഴം അധികം പഴുക്കാതെ സൂക്ഷിക്കാം. നേന്ത്രപ്പഴത്തില്‍ നിന്ന് വരുന്ന എഥിലിൻ ഗ്യാസ് (പഴം കൂടുതല്‍ പഴുക്കാൻ ഇടയാക്കുന്ന വാതകം) കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

അഞ്ച്…
പഴം ഫ്രിഡ്ജില്‍ വയ്ക്കാൻ മറ്റൊരു മാര്‍ഗം കൂടി നിര്‍ദേശിക്കാം. പഴത്തിന്‍റെ തൊലി ഉരിച്ചുകളഞ്ഞതിന് ശേഷം വായു കടക്കാത്ത ബാഗിലോ പാത്രത്തിലോ നല്ലതുപോലെ അടച്ച് ഭദ്രമാക്കിയ ശേഷം ഫ്രിഡ്ജില്‍ വെയ്ക്കുക. ഇത് കുറെക്കൂടി പഴത്തിന്‍റെ ഫ്രഷ്നെസ് പിടിച്ചുനിര്‍ത്താൻ സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...

ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു ; അഗ്നിഗോളമായി വിമാനം ; യാത്രക്കാർ...

0
മിസോറി: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റൺവേയ്ക്ക് സമീപം...