അസൗകര്യമാണ് ; കേന്ദ്ര അവഗണന ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം വൈകീട്ടത്തേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം വൈകീട്ടത്തേക്ക് മാറ്റി. പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവെച്ചത്. യോഗത്തിൽ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. ചർച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് നടക്കും. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാനായി വി.ഡി സതീശന്‍ ഇന്നലെ മണിപ്പൂരിലെത്തിയിരുന്നു. തിരികെ ഇന്ന് രാവിലെ കേരളത്തിലെത്തേണ്ടതായിരുന്നു.

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാന സര്‍വീസുകള്‍ വൈകുകയാണ്. ഈ സാഹചര്യത്തില്‍ രാവിലെ യോഗത്തിന് എത്താന്‍ സാധിക്കില്ലെന്ന് സതീശന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് യോഗം വൈകിട്ടത്തേക്ക് മാറ്റിയത്. യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഡൽഹിയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനെയും പങ്കെടുപ്പിക്കാനാണ് സര്‍ക്കാറിന്‍റെ ഇപ്പോഴത്തെ ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...