24 മണിക്കൂറിനിടെ 52,972 പേര്‍ക്ക് കൂടി കോവിഡ് : ആകെ രോഗികള്‍ 18 ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 18,03,696 ആയി.

രാജ്യത്തെ മരണ സംഖ്യയും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 771 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയെ തുടര്‍ന്നുള്ള മരണം 38,135 ആയി ഉയര്‍ന്നു. 2.11 ശതമാനമാണ് രോഗത്തെ തുടര്‍ന്ന് രാജ്യത്തെ മരണ നിരക്ക്.
ഇതോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 1,186,203 പേരാണ് ഇതുവരെ രോഗമുക്തരായത്. 65.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,79,357 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്തെ കോവിഡ് പരിശോധനകള്‍ രണ്ട് കോടി പിന്നിട്ടു. ഓഗസ്റ്റ് രണ്ട് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 2,02,02,858 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 3,81,027 ടെസ്റ്റുകളാണ് നടത്തിയതെന്ന്‌ ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...