24 മണിക്കൂറിനുളളില്‍ രോഗം ബാധിച്ചവരുടെ എണ്ണം 9,996 ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2.86 ലക്ഷത്തിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത്  രോഗം ബാധിച്ചവരുടെ എണ്ണം 9,996 ആയി. ഇതോടെ രോഗബാധിതരുടെ എണ്ണം 2.86 ലക്ഷമായി. മഹാരാഷ്ട്രയാണ് രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനം. മഹാരാഷ്ട്രയിലും തൊട്ടടുത്ത കൊവിഡ് ഹോട്ട് സ്‌പോട്ടായ തമിഴ്‌നാട്ടിലും അവിശ്വസനീയമായ രീതിയിലാണ് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.  ഡല്‍ഹിയാണ് രോഗബാധ വര്‍ധിക്കുന്ന മറ്റൊരു സംസ്ഥാനം.

മരണസംഖ്യയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്, 357 മരണങ്ങള്‍. കൊവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ ഇതുവരെ 8,102 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയാണ് കൊവിഡ് മരണങ്ങള്‍ കൂടുതലുള്ള സംസ്ഥാനം, 149, ഇതും റെക്കോര്‍ഡാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ നിലവില്‍ ഇന്ത്യയില്‍ 137,448 രോഗികളാണ് ഉള്ളത്. 1.40 ലക്ഷം പേരുടെ രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 94,041 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുളളത്. ഇതിന്റെ പകുതിയും മുംബൈ നഗരത്തിലാണ്. 52,667പേര്‍. ഇന്നലെ മാത്രം  149 പേര്‍ക്ക്  ജീവന്‍ നഷ്ടപ്പെട്ടു.

ഡല്‍ഹിയില്‍ പുതുതായി 1,500 പേരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32,810 ആയി.  ഇതുവരെ ഡല്‍ഹിയില്‍ 948 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 1,927 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 36,841 ആയി. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൊവിഡ് കേസുകള്‍ക്ക്  മുന്നില്‍ തമിഴ്‌നാടാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...