ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിയുമായി കേന്ദ്രം : എൽപിജിക്ക് പകരം എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എൽപിജിക്ക് പകരം അടുക്കളയിൽ എഥനോൾ ഉപയോഗിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. എൽപിജി ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ എഥ്‌നോൾ ഉത്പാദനം ഫലപ്രദമായി വിനിയോഗിക്കുന്നതിനുമാണ് ഈ നീക്കം. വിതരണ ശൃംഖല ശക്തമാക്കുന്നതിനും എഥ്‌നോൾ ഉപയോഗിക്കാവുന്ന സ്റ്റൗ വ്യാപകമാക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബറോടെ ഇതുസംബന്ധിച്ച് നയം രൂപപ്പെടുത്താനാണ് ആലോചിക്കുന്നത്. എഥ്‌നോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡിയോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സർക്കാർ പ്രഖ്യാപിച്ചേക്കും. നിലവിൽ എഥ്‌നോൾ ഉത്പാദനത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. കെയർ എഡ്ജ് റേറ്റിങ്‌സിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രതിവർഷ എഥ്‌നോൾ ഉത്പാദനശേഷി 2,000 കോടി ലിറ്ററിലധികമാണ്.

അധികംവരുന്ന 700 കോടി ലിറ്റർ എഥ്‌നോൾ പാചക ഇന്ധനമായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതി. നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് എഥ്‌നോൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. എഥനോൾ പാചക ഇന്ധനമാക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാചക സ്റ്റൗവുകൾ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. നിലവിലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനോ പുതിയ പങ്കാളിത്തത്തിൽ ഏർപ്പെടാനോ എണ്ണക്കമ്പനികൾ ആലോചിക്കുന്നു. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഇന്ധനം ലഭ്യമാക്കാൻ പെട്രോൾ പമ്പുകളിൽ എഥനോൾ എടിഎമ്മുകൾ സ്ഥാപിച്ചേക്കാം. കാനുകൾ വഴി ഉപഭോക്താക്കൾക്ക് ഇതിൽനിന്ന് ഇന്ധനം ശേഖരിക്കാം.

എൽപിജിക്ക് സമാനമായ രീതിയിൽ വിതരണ ശൃംഖലയുണ്ടാക്കാനുള്ള പദ്ധതിയുമുണ്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്റിന്റെ (IISD) റിപ്പോർട്ട് പ്രകാരം ബയോഗ്യാസിലേക്കും എഥനോളിലേക്കും മാറുന്നത് വഴി 2050-ഓടെ ഇന്ത്യയ്ക്ക് 2 ലക്ഷം കോടി രൂപയിലധികം (24 ബില്യൺ ഡോളർ) എൽപിജി സബ്സിഡി ഇനത്തിൽ ലാഭിക്കാൻ സാധിക്കും. ഊർജ ഇറക്കുമതി ഭാരം കുറയ്ക്കുന്നതിനും കർഷകർക്കും വ്യവസായങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ അധിക എഥനോൾ പ്രയോജനപ്പെടുത്തുന്നതിനും പാചക ഇന്ധന രംഗത്തെ മാറ്റം നിർണായകമാകും. ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ക്ലീൻ ഇന്ധനമെന്ന നിലയിൽ എഥനോൾ അടുക്കളകളിലെ അവിഭാജ്യ ഘടകമായി മാറിയേക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെതിരെ ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി, പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല :...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി...

പ്രതിഷേധങ്ങൾക്കിടെ അമിത് ഷാ ഇന്ന് ലോക്സഭയിൽ എത്തിയേക്കും

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ...

ചൈനയ്ക്കെതിരെ തയ്‌വാൻ ; സൈനികാക്രമണഭീഷണി നേരിടാൻ ഡ്രോൺ വ്യൂഹം സജ്ജം

0
തയ്‌വാൻ : ചൈനയിൽനിന്നുള്ള സൈനികാക്രമണഭീഷണി നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായി തയ്‌വാൻ ഡ്രോണുകളുടെ...

‘ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും ആദരിക്കാത്തവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല’ : യോഗി ആദിത്യനാഥ്

0
ലക്നൗ : ദേശീയ ഗാനത്തെയും വന്ദേമാതരത്തെയും രാജ്യത്തെ മഹദ് വ്യക്തികളെയും ചിഹ്നങ്ങളെയും...