സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുക തപാല്‍വകുപ്പ് വീട്ടിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പെന്‍ഷന്‍ തുക ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം (എഇപിഎസ് ) വഴി  വീട്ടിലെത്തിക്കും. ഉപഭോക്താവിന്റെ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലുള്ള പണമാണ്  വീട്ടുപടിക്കല്‍ എത്തിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപകര്‍ ഒഴികെ എല്ലാ ബാങ്ക് ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്തി 10000 രൂപ വരെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം. ഈ സംവിധാനം ഉപയോഗപ്പെടുത്തുവാന്‍ 0469 2602591, 0477 2252226, 91 7012630729, 91 6238226608, 91 9400952581(വാട്‌സ്ആപ്പ് രജിസ്റ്ററിങ്) നമ്പറുകളില്‍ ബന്ധപ്പെടാം.

കോവിഡ് 19 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും തപാല്‍ വകുപ്പ് അടിസ്ഥാന പോസ്റ്റല്‍ സൗകര്യങ്ങളും സാമ്പത്തിക ഇടപാടുകളും നിലനിര്‍ത്തിയിരുന്നു. തിരുവല്ല തപാല്‍ ഡിവിഷന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് മാര്‍ച്ച് 31 മുതല്‍ ഡിവിഷന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. തപാല്‍ വകുപ്പ് അവശ്യ മരുന്നുകളുടെയും സാന്ത്വന പരിചരണത്തില്‍ ഉള്ളവര്‍ക്ക് അവശ്യവസ്തുക്കളുടെയും വിതരണം, സര്‍വീസ്, വെല്‍ഫയര്‍ പെന്‍ഷന്‍ മുതലായവയുടെ വിതരണം എന്നിവയും നടത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...