ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യ ; ഷൂട്ടിങ്ങിലും ബോക്‌സിങ്ങിലും പ്രതീക്ഷ

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: ഏഷ്യൻ ഗെയിംസിൽ കൂടുതൽ മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ ഇന്നിറങ്ങും. ഇതിനോടകം തന്നെ അഞ്ചു മെഡൽ ലഭിച്ച ഷൂട്ടിങ്ങിലും ഇന്ന് മെഡൽ പോരാട്ടമുണ്ട്. നിലവിൽ 11 മെഡലുകളുമായി ആറാം സ്ഥാനത്താണ് ഇന്ത്യ. ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് സിംഗപ്പൂരാണ് ഇന്ന് എതിരാളികൾ. ഉസ്ബക്കിസ്താനെ 16 ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീമിനത്തിൽ മെഡൽ പ്രതീക്ഷയുമായി ദിവ്യാൻഷ് സിംഗ് പൻവാറും രമിത ജിൻഡാലും മത്സരിക്കും.നേരത്തെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മെഡൽ നേടാൻ രമിതക്കായിരുന്നു. ഷൂട്ടിങ്ങിൽ മനു ബക്കറുൾപ്പെടെ നിരവധി താരങ്ങളും മെഡൽ പ്രതീക്ഷയുമായി മത്സരിക്കാനിറങ്ങുന്നുണ്ട്. അയൽക്കാരായ പാകിസ്താനുമായി ഇന്ത്യ രണ്ട് ഇനങ്ങളിൽ ഇന്ന് ഏറ്റുമുട്ടും.

സ്‌ക്വാഷിൽ വനിതാ ടീം ആദ്യ റൗണ്ടിൽ പാകിസ്താനുമായി ഏറ്റുമുട്ടുമ്പോൾ പുരുഷ വോളിബോൾ ടീം അഞ്ചാം സ്ഥാനത്തിനായി പാകിസ്താനുമായി മത്സരിക്കും. സ്‌ക്വാഷ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീമിന് സിംഗപ്പൂരാണ് എതിരാളികൾ. നീന്തലിൽ 4×100 മീറ്റർ റിലേ ഹീറ്റ്‌സിൽ മലയാളികളായ സജൻ പ്രകാശും തനീഷ് ജോർജ് മാത്യവും അടങ്ങുന്ന സഖ്യം മത്സരിക്കാനിറങ്ങും. ഫെൻസിങിൽ മെഡൽ പ്രതീക്ഷയായ ഭവാനി ദേവിയുടെയും മത്സരവും ഇന്നാണ്. ബോക്‌സിങ്, സെയ്‌ലിങ്, എന്നീ ഇനങ്ങളിലും മെഡൽ ഉറപ്പിക്കാൻ താരങ്ങൾ ഇറങ്ങും. രണ്ടാം ദിനം രണ്ട് സ്വർണം നേടിയ ഇന്ത്യ മൂന്നാം ദിനം മൂന്നിലധികം സ്വർണം നേടുമോയെന്നാണ് കായികപ്രേമികൾ ഉറ്റുനോക്കുന്നത്..

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...