വിഎസ്എസ്‌സി തട്ടിപ്പ് ; പോലീസ് വീണ്ടും ഹരിയാനയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഎസ്എസ്‌സി പരീക്ഷാത്തട്ടിപ്പിൽ കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം വീണ്ടും ഹരിയാനയിലേക്ക് പുറപ്പെട്ടു. കൂടുതൽ പ്രതികൾ ഹരിയാനയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ഒരു എസിപിയുടെ നേതൃത്വത്തിൽ മൂന്ന് സിഐമാർ അടങ്ങുന്ന എട്ടംഗ സംഘമാണ് ഹരിയാനയിലേക്ക് വീണ്ടും പുറപ്പെട്ടത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. വിഎസ്എസ്സി രാജ്യവ്യാപകമായി നടത്തിയ ഇലക്ട്രീഷൻ ഗേഡ് ബി പരീക്ഷയിലാണ് ആൾമാറാട്ടവും തട്ടിപ്പും നടത്തിയതായി പോലീസ് ആദ്യം കണ്ടെത്തിയത്. പരീക്ഷാ ദിവസം പിടിയിലായ ആറ്‌ പേരും ഹരിയാനയിൽ നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത നാലു പേരുമുൾപ്പടെ പത്ത്‌ പേരാണ്‌ കേസിൽ പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച നിർണായകമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ഹരിയാന കേന്ദ്രീകരിക്കുന്നത്.

നിലവിൽ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് സംഘം ഹരിയാനയിൽ തുടരുന്നുണ്ട്. ഇവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പ്രതികൾ ഹരിയാനയിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും തട്ടിപ്പിൽ പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒളിവിലായ ഇവരുൾപ്പടെയുള്ള പ്രതികളെ ഉടൻ അറസ്റ്റു ചെയ്യും എന്നാണ് പോലീസ് നൽകുന്ന വിവരം. ഹൈടെക്ക് കോപ്പിയടിക്ക് ഒരാളിൽ നിന്ന് പ്രതിഫലമായി വാങ്ങുന്നത് 7 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള തുകയാണ്. 2018 മുതൽ ഹരിയാനയിൽ തന്നെ പല തവണ പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...

എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണം : മന്ത്രി പി.സി വിഷ്ണുനാഥ്‌

0
പത്തനംതിട്ട :എൻ.എസ്.എസ് വോളണ്ടിയർമാർ ക്രിയാത്മകമായി സമൂഹത്തിന്‍റെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് സിനിമാ, ടൂറിസം...

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...