ഇന്ത്യന്‍ ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ സംവിധാനം ഉടന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ സംവിധാനം ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് അനുവാദം നല്‍കി കേന്ദ്രസര്‍ക്കാർ മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു. വിമാനത്തിലെ വൈ ഫൈ സംവിധാനം യാത്രക്കാര്‍ക്കുകൂടി അനുവദിച്ചാണ് ഉത്തരവ്. കയ്യിലുള്ള ഹാൻഡ് സെറ്റ് ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റണം. പൈലറ്റ് വൈ-ഫൈ ഓണ്‍ ചെയ്യുന്നത് അനുസരിച്ച് യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കും.

ഫോണിന് പുറമെ ലാപ് ടോപ്, ടാബ്ലറ്റ്, സ്മാര്‍ട് വാച്ച് എന്നിവയെല്ലാം ഉപയോഗിക്കാം. കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെടുവിച്ച കരട് ചട്ടങ്ങൾ കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഓരോ വിമാനത്തിലും ഇന്റര്‍നെറ്റ് സംവിധാനം നല്‍കണമെങ്കിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പ്രത്യേക ഇന്റര്‍നെറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടി നേടണം. എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള വിദേശ വിമാന സര്‍വിസുകളില്‍ നേരത്തെ തന്നെ വൈഫൈ നല്‍കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം

0
ന്യൂഡൽഹി: യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ...

‘ഓപ്പറേഷൻ തുഫാൻ’ ; നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയിൽ

0
കൊച്ചി: ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ' ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ...

മദ്യപിച്ച് വാഹനം ഓടിച്ചു ; ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0
പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ...

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ...