ഏദൻ കടലിടുക്കിൽ സഞ്ചരിച്ചിരുന്ന ചരക്കുകപ്പൽ കടൽക്കൊള്ളക്കാരിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഏദൻ കടലിടുക്കിൽ ഇന്ത്യയിലേക്ക് സഞ്ചരിച്ചിരുന്ന ചരക്കുകപ്പൽ കടൽക്കൊള്ളക്കാരിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. അപായസന്ദേശം ലഭിച്ചതിന് പിന്നാലെ യുദ്ധക്കപ്പലും മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകളും അതിവേഗം സ്ഥലത്തെത്തി നടത്തിയ ഓപ്പറേഷനിലൂടെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിൽ നിന്നാണ് കടൽക്കൊള്ളക്കാർ കപ്പൽ വളഞ്ഞ് അകത്ത് കയറാൻ ശ്രമിക്കുന്നതായി അറിയിച്ച് അടിയന്തര സന്ദേശം ലഭിച്ചത്. അപായവിളി ലഭിച്ചതോടെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് യുദ്ധക്കപ്പൽ ഉടൻ സ്ഥലത്തെത്തി. തുടർന്ന് മാർക്കോസ് കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങി സുരക്ഷാ നടപടികൾ ഏകോപിപ്പിച്ചതോടെ കടൽക്കൊള്ളക്കാർ പിൻവാങ്ങുകയും രക്ഷപ്പെടുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരിൽ ഒരാൾ ഇന്ത്യൻ പൗരനായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍...

0
ഡൽഹി: ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം...

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല...

രാഷ്ട്ര നിർമാണത്തിൽ ഏവരുടെയും കൂട്ടായ പരിശ്രമം അനിവാര്യം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ സന്ദേശം

0
ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...