കാനഡയിൽ ഇന്ത്യൻ വംശജനായ 27-കാരൻ വെടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ : കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജനായ 27-കാരൻ വെടിയേറ്റു മരിച്ചു. സറേയിലെ സള്ളിവൻ ഹൈറ്റ്‌സിലുള്ള ടൗൺഹൗസ് കോംപ്ലക്സിൽ രാത്രിയിലാണ് സംഭവം. കൊല്ലപ്പെട്ട യുവാവിനെ ജസ്മാൻ സെഖോൺ എന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ജസ്മാൻ സെഖോൺ നേരത്തെയും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനാൽ, ഇത് സംഘടിത കുറ്റകൃത്യത്തിന്റെ ഭാഗമായുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രാഥമിക നിഗമനം. ഇന്ത്യയിലെ പഞ്ചാബിൽ നിന്നുളള വ്യക്തിയാണ് ജസ്മാൻ സെഖോൺ.

ദൃക്സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച് ഒരു കറുത്ത നിറത്തിലുള്ള എസ്‌യുവി കാറിൽ എത്തിയ സംഘം ജസ്മാനെ പിന്തുടരുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ രണ്ട് പേർ ജസ്മാന് നേരെ വെടിയുതിർത്തു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ഒരു വാഹനം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ വാഹനം കത്തിക്കുന്നത് പതിവാണെന്നും ഈ വാഹനത്തിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സറേയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ വെടിവെയ്പ്പ് സംഭവമാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...