ചെന്നൈ: വിജയ‍്‍ക്കെതിരായ കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ നേതാവ് ആധവ് അർജുനസ്റ്റാലിന്റെ സമ്മർദ്ദം കാരണമാണ് കേസെടുത്തതെന്നും സ്ത്രീകളും യുവാക്കളും ന്യൂനപക്ഷസമുദായങ്ങളും വിജയ്ക്കൊപ്പമാണെന്നും ആധവ് അർജുന പറഞ്ഞു. വിജയ് മറ്റന്നാൾ തിരുച്ചിറപ്പള്ളിയിൽ പത്രിക നൽകും. വിജയ് യുടെ അടുത്ത പൊതുയോഗം ഉടനുണ്ടാകും എന്നും ആധവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തത്. സ്റ്റാലിന്‍റെ മണ്ഡലത്തിലെ റോഡ്ഷോയിൽ ചട്ടലംഘനം ഉണ്ടായെന്നാണ് എഫ്ഐആര്‍. പെരമ്പൂരിൽ നാമനിർദേശപത്രിക നൽകിയതിന് ശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മണ്ഡലമായ കൊളത്തൂരിലേക്ക് വിജയ് നടത്തിയ റോഡ്ഷോയിലും കോർണർ യോഗത്തിലും ചട്ടലംഘനം ഉണ്ടായെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകന്‍റെ പരാതിയിലാണ് ടിവികെ അധ്യക്ഷനും 5000 പ്രവർത്തകർക്കുമെതിരെ എഫ്ഐആർ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























