വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ. 2013 ലെ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പരിധി റെയിൽവേ ഒഴിവാക്കാനൊരുങ്ങുകയാണ്. ഇതോടെ ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25% വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ മാത്രമേ ഇനി അനുവദിക്കൂ. ടിക്കറ്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ് റെയിൽവേ ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. സ്ലീപ്പർ, എസി 3-ടയർ, എസി 2-ടയർ, എസി ഫസ്റ്റ് ക്ലാസ്, ചെയർ കാർ എന്നിങ്ങനെ എല്ലാ ക്ലാസുകളിലും ഈ നിയമം ബാധകമാകും. ഇതുവരെ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനത്തിന് ഒരു നിശ്ചിത പരിധി ഉണ്ടായിരുന്നില്ല.

സാധാരണയായി എസി കോച്ചുകളിൽ 300 വരെയും സ്ലീപ്പര്‍ കോച്ചുകളിൽ 400 വരെയും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ നൽകിയിരുന്നു. ഇതാണ് ഇപ്പോൾ ഓരോ കോച്ചിലും 25% ആക്കിയിരിക്കുന്നത്. ഉദാഹരണത്തിന്, ബുക്കിംഗിനായി 400 ബെർത്തുകൾ ലഭ്യമാണെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് 100 ആയി പരിമിതപ്പെടുത്തും. ഓരോ വിഭാഗത്തിലും 20 – 25% വെയിറ്റിംഗ് ലിസ്റ്റുകളാണ് കൺഫേം ആകുന്നതെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. റെയിൽവേയെ സംബന്ധിച്ച് തിരക്കേറിയ സീസണുകളിൽ ടിക്കറ്റ് കൺഫേമാകാത്ത യാത്രക്കാർ റിസർവ് ചെയ്ത കോച്ചുകളിൽ കയറുന്നത് വളരെക്കാലമായുള്ള ഒരു പ്രതിസന്ധിയായിരുന്നു.

ഇനി മുതൽ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാൻ ശ്രമിച്ചാൽ ‘റിഗ്രറ്റ്’ എന്ന് കാണിക്കും. ഇതോടെ യാത്രക്കാര്‍ക്ക് തത്കാൽ റിസർവേഷനെയോ ജനറൽ കോച്ചിനെയോ ആശ്രയിക്കേണ്ടി വരും. ഭിന്നശേഷിക്കാർക്കും പട്ടാളക്കാർക്കും മറ്റുമുള്ള പ്രത്യേക ഇളവുള്ള ക്വാട്ടകൾക്ക് ഈ നിയന്ത്രണം ബാധകമാവില്ല. കൺഫേം ബുക്കിംഗുകളും ട്രെയിനുകളിൽ കയറുന്ന യാത്രക്കാരുടെ എണ്ണവും തമ്മിലുണ്ടാകുന്ന പൊരുത്തക്കേട് നീക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമായും പുതിയ പരിഷ്കരണത്തിന് പിന്നിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ : മെറ്റൽ നിരത്തിയിട്ട് മാസങ്ങൾ ,...

0
​മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി...