കൊച്ചി ബിനാലെയിൽ ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ’ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ‘ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ’ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല മൂന്ന് സെഷനുകളിലായാണ് നടന്നത്.

ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വർക്ക്ഷോപ്പ് വിശദമാക്കി. കേൾവി പരിമിതി ഉള്ളവരും അല്ലാത്തവരുമായ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകി.

എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാവണം കല എന്നും, അതിനാണ് തങ്ങൾ ഇപ്പോൾ ഈ വർക്ക്ഷോപ്പ് അവസരമൊരുക്കിയിരിക്കുന്നത് എന്നും മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് സിദ്ധാർത്ഥ മേനോൻ പറഞ്ഞു. മൃദുവായ പരവതാനികൾ, കളിമൺ ശിൽപങ്ങൾ, വൈവിധ്യമാർന്ന തുണിത്തരങ്ങൾ എന്നിവയാണ് മൈൽഡ് ടൂത്ത് ഓഫ് മിൽക്ക് പ്രദർശനത്തിന്റെ പ്രധാന ആകർഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...