Wednesday, July 2, 2025 9:36 am

ഇന്ത്യക്കാര്‍ക്ക് ദുബായ് അനുവദിച്ച 14 ദിവസത്തെ പ്രീ -അപ്രൂവ്ഡ് വിസ നീട്ടാന്‍ സൗകര്യം

For full experience, Download our mobile application:
Get it on Google Play

അബുദാബി : എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വഴി ദുബായിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അനുവദിച്ച 14 ദിവസത്തെ പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ ആവശ്യമെങ്കില്‍ ഒരു തവണ കൂടി നീട്ടാം. ഈ മാസം ഒന്നു മുതലാണ് (ഫെബ്രുവരി 1 ബുധനാഴ്ച) യുഎസ്, യുകെ, അല്ലെങ്കില്‍ ഇയു റെസിഡന്‍സി വിസയുള്ള ഇന്ത്യക്കാര്‍ക്ക് ദുബായില്‍ മുന്‍കൂര്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ള എല്ലാവര്‍ക്കും യുഎഇ അനുവദിക്കുന്ന ഓണ്‍ അറൈവല്‍ വിസ ആവശ്യമെങ്കില്‍ പുതുക്കാന്‍ അവസരം നല്‍കുന്നതു പോലെ പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസയും പുതുക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്സ് എയര്‍ലൈന്‍സ് യാത്രക്കാരും സാധുവായ ആറ് മാസത്തെ യുഎസ്, യുകെ, അല്ലെങ്കില്‍ ഇയു റെസിഡന്‍സി വിസയുള്ളവര്‍ക്കുമാണ് പ്രീ-അപ്രൂവ്ഡ് ഓണ്‍ അറൈവല്‍ വിസ നല്‍കുന്നത്. 14 ദിവസത്തെ സിംഗിള്‍ എന്‍ട്രി ഓണ്‍ അറൈവല്‍ വിസ ദുബായ് വിസ പ്രോസസിങ് സെന്റര്‍ (ഡിവിപിസി)- വിഎഫ്എസ് ഗ്ലോബല്‍ 250 ദിര്‍ഹം ഫീസ് ഈടാക്കിയാണ് അനുവദിക്കുക. വിസ 14 ദിവസത്തേക്ക് കൂടി നീട്ടാനും ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ഓഫീസില്‍ 250 ദിര്‍ഹം ഫീസായി അടയ്ക്കണം.

നേരത്തെ അപ്രൂവല്‍ ലഭിക്കുന്നതിനാല്‍ ഓണ്‍ അറൈവല്‍ വിസക്ക് വേണ്ടി ദുബായില്‍ എത്തുമ്പോള്‍ കാത്തിരിക്കേണ്ടിവരില്ല എന്നതാണ് ‘പ്രീ അപ്രൂവ്ഡ്’ ഓണ്‍ അറൈവല്‍ വിസയുടെ സൗകര്യം. 14 ദിവസത്തെ സിംഗ്ള്‍ എന്‍ട്രി വിസയാണിത്. സാധാരണ ഓണ്‍ അറൈവല്‍ വിസ പോലെ തന്നെ ഇതും ഒരു തവണ പുതുക്കിനല്‍കും. പ്രീ അപ്രീവ്ഡ് വിസ അനുവദിക്കുന്നതും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സിന്റെ (ജിഡിആര്‍എഫ്എ) സമ്പൂര്‍ണ വിവേചനാധികാരത്തില്‍ തുടരും. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബുക്കിങ് പൂര്‍ത്തിയായശേഷം വെബ്സൈറ്റിലെ മാനേജ് എന്‍ എക്സിസ്റ്റിങ് ബുക്കിങ് എന്ന ഭാഗത്തെ യുഎഇ വിസക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം. ദുബായില്‍ എത്തുന്നതിന് 60 ദിവസം മുതല്‍ രണ്ട് ദിവസം മുമ്പ് വരെ മുന്‍കൂട്ടി അംഗീകരിച്ച വിസയ്ക്ക് അപേക്ഷിക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ധനലക്ഷ്മി DL 8 ലോട്ടറിയുടെ ഫലം ഇന്ന് വൈകിട്ടോടെ അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി DL 8...

റാന്നി ചെല്ലക്കാട് സെന്റ് തോമസ് എൽ.പി സ്കൂളിൽ വായനാവാരാചരണ സമാപന സമ്മേളനം നടത്തി

0
റാന്നി : ചെല്ലക്കാട് സെന്റ് തോമസ് എൽ.പി സ്കൂളിൽ പ്ലാറ്റിനം...

ആശുപത്രികളിലേക്ക് നടക്കുന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി ഡോ ഹാരിസ് ഹസന്‍

0
തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് താന്‍ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ...

ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച...