വടകര റൂറൽ എസ്.പിയുടെ ഭാര്യ ബീച്ചിലെത്തുന്നത് പോലീസ് വാഹനത്തിലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജില്ലയിലെ തന്നെ ഉന്നത പോലീസുദ്യോഗസ്ഥന്റെ ഭാര്യ രാവിലെയും വൈകുന്നേരവും ബീച്ചിലെത്തുന്നത് പോലീസ് വാഹനത്തിൽ. വടകര റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ ഔദ്യോഗിക വാഹനമാണ് സ്ഥിരമായി ദുരുപയോഗം ചെയ്യുന്നത്. റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ ഔദ്യോഗിക വാഹനം പോകുന്ന രീതിയിലെ അസ്വാഭാവികത അറിഞ്ഞാണ് പിന്തുടർന്നത്. അപ്പോൾ വാഹനത്തിൽ എസ്.പിയുടെ ഭാര്യയും മറ്റൊരു സ്ത്രീയും എസ്.പിയുടെ സുരക്ഷ ജീവനക്കാരനുമാണുണ്ടായിരുന്നത്. രാവിലെ ക്യാംപ് ഓഫീസിൽ നിന്ന് ഏകദേശം നാലര കിലോമീറ്ററുള്ള കൊളാവി ബീച്ചിലേക്കാണ് പോകുന്നത്. വൈകീട്ട് എട്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു ബീച്ചിലേക്കും പോകുന്നതും കണ്ടു. സ്ഥിരമായി ഔദ്യോഗിക വാഹനം ബീച്ചിലെത്തുന്നത് കാണാമെന്ന് നാട്ടുകാരും വെളിപ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥർക്ക് ഒന്നിലധികം വാഹനങ്ങൾ കൈവശം വെയ്ക്കാം. നിശ്ചിത തുക അടച്ചാൽ സ്വകാര്യ ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുകയും ചെയ്യാം. ഈ ഉത്തരവിന്റെ മറവിലാണ് ബന്ധുക്കൾ ഈ വാഹനം ഉപയോഗിക്കുന്നത്. 2017ൽ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ കൃത്യമായി പറയുന്നു. ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഉപയോഗിക്കാൻ അനുമതിയില്ലെന്ന്. അതായത് വാഹനം പുറത്ത് പോകുമ്പോൾ ആ ഉദ്യോഗസ്ഥൻ വാഹനത്തിലുണ്ടായിരിക്കണം. ഇതിന്റെയെല്ലാം നഗ്‌നമായ ലംഘനമാണ് വടകര റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...