ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിനോടു പ്രിയമേറുന്നു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യക്കാർക്ക് ഇൻസ്റ്റഗ്രാമിനോടു പ്രിയമേറുന്നു. മൊബൈൽ ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ‘സെൻസർ ടവറി’ന്റെ റിപ്പോർട്ട് അനുസരിച്ച് ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നോൺഗെയിമിങ് ആപ്പിൽ രണ്ടാം സ്ഥാനത്താണ് ഇൻസ്റ്റഗ്രാം. ഇതിന്റെ 39 ശതമാനവും ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. 5.6 കോടി ആളുകളാണ് ഒക്ടോബറിൽ ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തത്.

ഇതിൽ 2.18 കോടി ഡൗൺലോഡ് നടന്നിരിക്കുന്നതാകട്ടെ ഇന്ത്യയിലും. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഡൗൺലോഡുകൾ നടന്നിരിക്കുന്ന ബ്രസീലിൽ 33.6 ലക്ഷം പേർ മാത്രമാണ് ഒക്ടോബറിൽ പുതുതായി ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ തുടങ്ങിയത്. 2020 ഒക്ടോബറിലേതിനെക്കാൾ 31% അധികം ആളുകളാണ് ഈ വർഷം ഇൻസ്റ്റഗ്രാം ഇൻസ്റ്റാൾ ചെയ്തത്.

സെൻസർ ടവറിന്റെ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട നോൺഗെയിമിങ് ആപ്പ് ടിക്ടോക്കാണ്. 5.7 കോടി ആളുകളാണ് ടിക്ടോക്കിലേക്കു കഴിഞ്ഞമാസം കടന്നുവന്നത്. ഇതിൽ കൂടുതൽ ഡൗൺലോഡ് ചൈനയിലും (17%) രണ്ടാമത് യുഎസിലും (11%) ആണ്. ടിക്ടോക്കും പബ്ജിയും ഉൾപ്പെടെയുള്ള 59 ആപ്പുകൾക്ക് കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ഫെയ്സ്ബുക്, വാട്സാപ്, ടെലഗ്രാം എന്നിവയും ആദ്യ 5 സ്ഥാനങ്ങൾക്കുള്ളിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...