ഇന്ത്യയിലെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് കോടഞ്ചേരിയിലെ ഇന്റര്‍നാഷണല്‍ കയാക്കിംഗ് സെന്ററില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രം കോഴിക്കോട് കോടഞ്ചേരിയിലെ ഇന്റര്‍നാഷണല്‍ കയാക്കിംഗ് സെന്ററില്‍ ആരംഭിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം വിവിധ ജില്ലകളില്‍ നിന്നുള്ള കയാക്കര്‍മാര്‍ക്ക് പാക്ക് റാഫ്റ്റ് നല്‍കി കൊണ്ട് കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലക്‌സ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കേരള ടൂറിസവും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ചേര്‍ന്നാണ് ഈ പുതിയ സംരഭത്തിന് തുടക്കം നല്‍കിയിരിക്കുന്നത്. ജെല്ലിഫിഷ് വാട്ടര്‍സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുക. ഇന്ത്യയിലെ സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ പുതിയ പദ്ധതി സുപ്രധാന നാഴികക്കല്ലായി മാറുമെന്നാണ് അധികൃതര്‍ കരുതുന്നത്. വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ ശിക്ഷണത്തില്‍ തല്‍പരരായി എത്തുന്ന ആര്‍ക്കും പാക്ക് റാഫ്റ്റിംഗ് പഠിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പാക്ക് റാഫ്റ്റിംങ് പരിശീലിക്കുന്നതിനും കൂടുതല്‍ അറിയുന്നതിനുമായി കൊച്ചിയില്‍ നിന്നും സ്‌കൂബ ഡൈവേഴ്സ് ടീം ഇവിടെ എത്തിയിട്ടുണ്ട്. സാഹസിക വിനോദസഞ്ചാരത്തിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി കേരളത്തെ ഉയര്‍ത്തുന്നതില്‍ പാക്ക് റാഫ്റ്റിംഗ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി സഹായകമാകും എന്ന പ്രതീക്ഷയില്‍ ആണ് ടൂറിസം വകുപ്പും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ പാമ്പ് കടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

0
ദമ്മാം: കിഴക്കന്‍ സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160...

വാഹന മോഡിഫിക്കേഷൻ : മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ...

സംസ്ഥാനത്ത് ഇന്നും മഴ തുടരും : ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ;...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍...

സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകാരിൽ 86,000 പേർ പുറത്തേക്ക് ; കണ്ടെത്തിയത് എഐ 

0
കൊച്ചി : ഈ വർഷം ആദായനികുതി റിട്ടേൺ സമർപ്പിച്ചവരിൽനിന്ന്‌ മുൻഗണനാ റേഷൻ...