രാജ്യം കണ്ടതിൽവെച്ച് ഏറ്റവും ശക്തയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി : പ്രൊഫ. പി ജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും ശക്തയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി ജെ കുര്യന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റും ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുവാനും കാര്‍ഷിക – വ്യാവസായിക – ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ രാജ്യത്തെ വികസനക്കുതിപ്പില്‍ എത്തിക്കുവാനും ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ പരിശ്രമങ്ങള്‍ ഭാരതജനത മറക്കില്ലെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ചരിത്രത്തില്‍ നിന്നും തമസ്‌ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡിസിസി പ്രസിഡന്റുമാരായ പി മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, എഐസിസി അംഗം മാലേത്ത് സരളാദേവി, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍, നിര്‍വാഹക സമിതി അംഗം ജോര്‍ജ്ജ്  മാമ്മന്‍ കൊണ്ടൂര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഷംസുദ്ദീന്‍, കെ ജയവര്‍മ്മ, ഡിസിസി ഭാരവാഹികളായ എ സുരേഷ്‌ കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സുനില്‍ എസ് ലാല്‍, ബിജിലി ജോസഫ്, ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...