സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അദാലത്ത് 10 ന്
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശിക തീര്‍പ്പാക്കുന്നതിനായി ഒക്ടോബര്‍ 10 ന് കുടിശിക നിര്‍മാര്‍ജന അദാലത്ത് നടത്തും. പത്തനംതിട്ട, കൊല്ലം ജില്ലകളിലുള്ളവര്‍ക്കായി കൊല്ലം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ രാവിലെ 11 മുതല്‍ നാലുവരെയാണ് അദാലത്ത് നടത്തുന്നത്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍ അദാലത്തില്‍ പങ്കെടുത്ത് പലിശ/പിഴപലിശ എന്നിവയില്‍ ലഭിക്കുന്ന ഇളവുകള്‍ ഉപയോഗപ്പെടുത്തി വായ്പ തീര്‍പ്പാക്കുന്നതിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് പ്രോജക്ട് ഓഫീസര്‍ എം.വി മനോജ്കുമാര്‍ അറിയിച്ചു. ഫോണ്‍ :0468 2362070, ഇ.മെയില്‍ : [email protected]

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സിഎച്ച്സി കാഞ്ഞീറ്റുകര, ബ്ലോക്ക് പിഎച്ച്സി വല്ലന എന്നിവിടങ്ങളില്‍ ആരംഭിച്ച പകല്‍ വീടുകളിലെ 20 രോഗികള്‍ക്ക് (ഒരു സെന്ററില്‍) ഭക്ഷണം നല്‍കുന്നതിന് താത്പര്യമുളള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍ : 0468 2214108.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി വല്ലന പകല്‍ വീട്ടിലെ ഉപയോഗത്തിനായി ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം ഒക്ടോബര്‍ 19 മുതല്‍ 2024 മാര്‍ച്ച് 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 17 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2214108.

ഡ്രൈവര്‍ നിയമനം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹന ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് 18 നും 41 നും ഇടയില്‍ പ്രായമുളളതും മതിയായ യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധരേഖകളും പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍ : 9496042659.

ജില്ലാതല സഹകാരി സംഗമം; യോഗം ചേര്‍ന്നു
പത്തനംതിട്ട ജില്ലയിലെ വായ്പാ സഹകരണ സംഘങ്ങള്‍, ബാങ്കുകളുടെ പ്രസിഡന്റുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാര്‍, പ്രമുഖ സഹകാരികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം പത്തനംതിട്ട കേരള ബാങ്കിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ നിക്ഷേപകരെ നേരില്‍ കണ്ട് ഈ മേഖല സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്തുന്നതിന് രാഷ്ട്രീയ കക്ഷിഭേദമന്യേ സഹകാരികളുടെയും ജീവനക്കാരുടെയും ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഭവന സന്ദര്‍ശനം ഉള്‍പ്പെടയുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിനായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ സഹകരണ സംരക്ഷണ മാസങ്ങളായി ആചരിക്കുന്നതിന് തീരുമാനിച്ചു. ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.പി ഹിരണ്‍, ഇ.എം.എസ് സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.പി ഉദയഭാനു, മല്ലപ്പളളി- കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ പ്രൊഫ.ഡോ.ജേക്കബ് ജോര്‍ജ്, പി.ജെ അജയകുമാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗോപകുമാര്‍, കേരളാ ബാങ്ക് ഡയറക്ടര്‍ നിര്‍മലാ ദേവി, ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ഭരണസമിതി അംഗങ്ങള്‍, സെക്രട്ടറിമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) വി.ജി അജയകുമാര്‍, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ്. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളോത്സവം
പ്രമാടം ഗ്രാമപഞ്ചായത്ത് കേരളോത്സവം 21, 22 തീയതികളില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി സഹിതം ഫോട്ടോ പതിപ്പിച്ച നിര്‍ദ്ദിഷ്ട ഫോറത്തില്‍ 16 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പഞ്ചായത്തില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2242215, 2240175

പുതിയ അക്ഷയകേന്ദ്രത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ഒഴിവുള്ള നാലു ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ഥലങ്ങളുടെ പേര് ചുവടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റില്‍. കരിയിലമുക്ക് ജംഗ്ഷന്‍ (കോയിപ്രം), ചേര്‍തോട് ജംഗ്ഷന്‍ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷന്‍ (തിരുവല്ല നഗരസഭ), പാലച്ചുവട് ജംഗ്ഷന്‍ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഡയറക്ടര്‍, അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം ഓണ്‍ലൈനിലൂടെ അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ ഓഫീസ്, ഹെലന്‍ പാര്‍ക്ക്,പത്തനംതിട്ട-689645) തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322706.

ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭം
ഒക്ടോബര്‍ 24 വിജയദശമി ദിവസം രാവിലെ ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നു. പ്രശസ്തകവി ഏഴാച്ചേരി രാമചന്ദ്രന്‍, റവ.ഫാദര്‍ കെ.സി. ഏബ്രഹാം കോട്ടാ മഠത്തില്‍, ഡോ. ബൈജു ഗംഗാധരന്‍ (ഡയറക്ടര്‍, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ), ഡോ.കെ.ജി.സുരേഷ് പരുമല (കാര്‍ഡിയോളജിസ്റ്റ്) എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം കവിയരങ്ങും ഉണ്ടായിരിക്കും. കുട്ടികളുടെ പേരുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9447017264 ( സെക്രട്ടറി മൂലൂര്‍ സ്മാരകം )

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...