ഹിറ്റായി ശിവകാര്‍ത്തികേയന്റെ അയലാൻ ടീസര്‍ ; ലോകേഷ് കനകരാജിന്റെ അഭിപ്രായം ഇതാണ്

For full experience, Download our mobile application:
Get it on Google Play

ശിവകാര്‍ത്തികേയൻ നായകനായെത്തിയ അയലാന്റെ ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് എത്തുക. ശിവകാര്‍ത്തികേയൻ നായകനാകുന്ന അയലാന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. വികുമാര്‍ അണ്ണാ താങ്കളുടെ നാല് വര്‍ഷത്തെ കഠിനാദ്ധാനത്തിന് എന്റെ അഭിനന്ദനങ്ങള്‍ എന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് പറയുന്നത്. താങ്കളുടെ ഊര്‍ജ്ജം അയലാനില്‍ പ്രകടമാണ്. ഇങ്ങനെയുള്ള ഒരു ഹിമാലയൻ ടാസ്‍കില്‍ സംവിധായകനില്‍ വിശ്വസിച്ചതിന് നായകൻ ശിവകാര്‍ത്തികേയന് നന്ദിയും പറയുന്നു ലോകേഷ് കനകരാാജ്. അയലാന്റെ മൊത്തം പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ആശംസകള്‍ നേരുകയും ചെയ്‍തിരിക്കുകയാണ് ലോകേഷ് കനകരാജ്. ഛായാഗ്രാഹണം നിരവ് ഷായാണ്.

ശിവകാര്‍ത്തികേയൻ നായകനാകുന്ന മറ്റൊരു വമ്പൻ ചിത്രത്തിന്റെ ചിത്രീകരണവും നടക്കുകയാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. ശിവകാര്‍ത്തികേയന്റെ നായികയാകുന്നത് സായ് പല്ലവിയാണ്. രാജ്‍ കമലാണ് ശിവകാര്‍ത്തികേയൻ ചിത്രം നിര്‍മിക്കുന്നത്. ശിവകാര്‍ത്തികേയൻ നായകനായി ‘മാവീരൻ’ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം വൻ വിജയമായി മാറിയിരുന്നു. ‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയായിലായിരുന്നു ഒടിടി റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് വിധു അയ്യണ്ണ. അദിതി നായികയാകുന്ന മാവീരന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...