സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഏതെങ്കിലും ഗസറ്റഡ് ഓഫീസറോ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റിനോപ്പം പെന്‍ഷന്‍ ബുക്ക് /കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഇവയില്‍ ഒരു രേഖയുടെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി ഡിസംബര്‍ 30 നു അകം പത്തനംതിട്ട കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. സാന്ത്വന സഹായം ലഭിക്കുന്നവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലായെന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിലാസം : ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്സ്, ജനറല്‍ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട, ഫോണ്‍ : 0468 2324947.

ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് നിയമനം
റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച് എം സി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീഷ്യന്‍ (ആഴ്ചയില്‍ നാല് ദിവസം): യോഗ്യത : ഗവ.അംഗീകൃത ബിഎസ്സി എംഎല്‍റ്റി /ഡിഎംഎല്‍റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫാര്‍മസിസ്റ്റ് യോഗ്യത : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.

യോഗം 9 ന്
ഔദ്യോഗിക ഭാഷ ഏകോപന സമിതി അവലോകന യോഗം നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
——————
വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുളള വനിതകള്‍ക്കു സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് (വസ്തു/ ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും. അപേക്ഷാ ഫോറം www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട, 689645 എന്ന വിലാസത്തിലോ അയക്കാം. ഫോണ്‍ : 8281552350.
———————
ഡി ഡി എം എ യോഗം നവംബര്‍ നാളെ
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഡി ഡി എം എ യോഗം നാളെ ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

മുട്ടകോഴി വളര്‍ത്തല്‍, കാട വളര്‍ത്തല്‍, ആട് വളര്‍ത്തല്‍ പരിശീലനം
മൃഗ സംരക്ഷണ വകുപ്പ് തിരുവല്ല മഞ്ഞാടിയിലെ ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കര്‍ഷകര്‍ക്കായി മുട്ടകോഴി വളര്‍ത്തല്‍, കാട വളര്‍ത്തല്‍, ആടു വളര്‍ത്തല്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടകോഴി വളര്‍ത്തല്‍, 13 ന് കാടവളര്‍ത്തല്‍, 20, 21 ന് ആടുവളര്‍ത്തല്‍, 28 നു പോത്തുകുട്ടി പരിശീലനവും നടക്കും. ഫോണ്‍ : 0469 2965535, 9188522711.
—————
സംരംഭകത്വ വര്‍ക്ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 14 മുതല്‍ 18 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ നവംബര്‍ ആറിനു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890,2550322,9605542061.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...

ക്യാമ്പസുകളിൽ റാ​ഗിങ് തടയാൻ പുതിയ പദ്ധതി ; ബജറ്റിൽ സിദ്ധാർത്ഥിന്റെ പേരിൽ പദ്ധതി പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായും നിർമാർജനം ചെയ്യാനുള്ള സുപ്രധാന പദ്ധതി...

റബർ കർഷകർക്ക് ഇത് സന്തോഷ വാർത്ത , താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബ്ബർ കർഷകർക്ക് ആശ്വാസം...

ലക്ഷ്യം പുതുയുഗ കേരളം : മിഷൻ സമുദ്രയും എക്കണോമി കോറിഡോറും – ബജറ്റില്‍ വിസ്മയം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കരയിലും കടലിലും വിസ്മയ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി...