സൗദി : സൗദിയിലെ പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞതായി റിപ്പോർട്ട്. 9.91 ബില്യൺ റിയാൽ ആണ് സെപ്റ്റംബറിൽ പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. സൗദിയിലെ പ്രവാസികൾ വിദേശത്തേക്കയച്ച പണത്തിന്റെ അളവ് കഴിഞ്ഞ സെപ്റ്റംബറിൽ 12.57 ശതമാനം കുറഞ്ഞു. 9.91 ബില്യൺ റിയാലാണ് സെപ്റ്റംബറിൽ പ്രവാസികൾ വ്യക്തിപരമായി നാട്ടിലേക്കയച്ചത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇത് 11.33 ബില്യൺ റിയാൽ ആയിരുന്നു. കഴിഞ്ഞ ഓഗസ്തുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബറിൽ അയച്ച പണം 8 ശതമാനം കുറഞ്ഞു. 10.77 ബില്യൺ റിയാൽ ഓഗസ്തിൽ പ്രവാസികൾ വിദേശത്തേക്ക് അയച്ചിരുന്നു. ഈ വർഷം മൂന്നാം പാദത്തിൽ 31.3 ബില്യൺ റിയാൽ ആണ് വിദേശികൾ വ്യക്തിഗത ആവശ്യങ്ങൾക്കായി അയച്ചുകൊടുത്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























