സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ്
ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തും. അടൂര്‍ നഗരസഭാ പരിധിയില്‍ വരുന്ന സ്ഥിരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ (പുകവലി, മുറുക്ക്), വായില്‍ വെള്ളനിറത്തിലുള്ള പാടുകള്‍, വൃണങ്ങള്‍ ഉള്ളവര്‍, 30 വയസ് കഴിഞ്ഞ സ്ത്രീകള്‍, കാന്‍സര്‍ രോഗസാധ്യത സംശയം ദൂരീകരണം ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വായിലെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ കാന്‍സര്‍ തുടങ്ങിയവയുടെ നിര്‍ണയമാണ് പ്രധാനമായി ക്യാമ്പില്‍ ലക്ഷ്യമിടുന്നത്.

സ്വാഗതസംഘം രൂപീകരിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ടുമെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരി മൂന്നിന് നടക്കുന്ന തൊഴില്‍മേളയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.ആര്‍ ഹരീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഎച്ച്എസ്ഇ ചെങ്ങന്നൂര്‍ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പ്രിന്‍സിപ്പാള്‍ കെ.എല്‍ മിനി, ഹെഡ്മിസ്ട്രസ് എസ്. രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

സൗജന്യപരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആറുദിവസത്തെ സൗജന്യ കേക്ക് , ഫ്രൂട്ട് സാലഡ്, കുക്കീസ് ,ഷേക്സ് , ചോകൊലെറ്റ്സ്, പുഡിങ്സ് എന്നിവയുടെ നിര്‍മാണ പരിശീലനം ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക.

താലൂക്ക് വികസന സമിതി യോഗം മൂന്നിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ടാലി ആന്‍ഡ് എംഎസ് ഓഫീസ്, ടാലി പ്രൈം വിത്ത് ജിഎസ്ടി, ഫോറിന്‍ അക്കൗണ്ടിംഗ്, തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 0469 2961525, 8281905525.

കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം
കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ (കൈല) നേതൃത്വത്തില്‍ ദിശ എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് ക്ലാസ് നടത്തിയത്. വിവിധതരം ഫെലോഷിപ്പ്, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, റെസ്യൂമെ നിര്‍മാണം തുടങ്ങിയവ പരിചയപ്പെടുത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുധ ഭായ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ‘നയനീതി പോളിസി കളക്ടീവ് ‘കോ- ഫൗണ്ടര്‍ അബ്ദുള്‍ സമദ് ക്ലാസ് നയിച്ചു. കോളജിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്മെന്റ് സെല്‍ കോര്‍ഡിനേറ്റര്‍ ഡോ.വിന്‍സ് തോമസ് , യങ് കേരള ഫെല്ലോ ഗ്രീന മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ഒഴിവുള്ള സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് വൃദ്ധമന്ദിരത്തില്‍ ഹാജരാക്കണം. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം, സര്‍ട്ടിഫൈഡ് കൗണ്‍സലിംഗ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന.പ്രവര്‍ത്തി പരിചയം : സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ ജോലി ചെയ്തു പരിചയമുള്ള ജീവനക്കാര്‍ക്ക് മുന്‍ഗണന. പ്രായം: 18-45 ( 2024 ജനുവരി ഒന്നിന് ). ഒഴിവ്: ഒന്ന്. പ്രതിമാസ വേതനം:- 25000.
ഫോണ്‍:9074782396.

സംരംഭകത്വ വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ സംരംഭകത്വ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറു മുതല്‍ 10 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. http://kied.info എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി മൂന്നിനു മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322, 9946942210.

ടെക് ഹൊറൈസണ്‍ വര്‍ക്ഷോപ്പ്
ഭക്ഷ്യവസ്തുക്കളുടെ പാക്കിങിനെക്കുറിച്ച് അറിവ് നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) മൂന്നു ദിവസത്തെ ടെക് ഹൊറൈസണ്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴു മുതല്‍ ഒന്‍പതുവരെ അങ്കമാലി എന്റര്‍പ്രൈസ് ഡവലപ്മെന്റ് സെന്ററിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍/ എക്‌സിക്യുട്ടീവ്‌സ് തുടങ്ങിയവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. http://kied.info/training-calender/ എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി അഞ്ചിനു മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322, 9567538749.

ടെന്‍ഡര്‍
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിലേക്ക് ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0469 2681233.

പിഎം വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
തൃശൂര്‍ എംഎസ്എംഇ (മിനിസ്റ്ററി ഓഫ് മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് – കേന്ദ്ര സൂക്ഷ്മ,ചെറുകിട, ഇടത്തര, സംരംഭക മന്ത്രാലയം) ഡെവലപ്‌മെന്റ്-ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എം.വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. അധ്യക്ഷത വഹിച്ച എംഎസ്എംഇ ഡിഎഫ്ഒയും ജോയിന്റ് ഡയറക്ടറുമായ ജി.എസ്.പ്രകാശ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും പി എം വിശ്വകര്‍മ ജില്ലാ കമ്മിറ്റി കണ്‍വീനറുമായ പി എന്‍ അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ എല്‍എസ്ജിഡി ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ വിനീത സോമന്‍ അപേക്ഷയുടെ ഒന്നാം ഘട്ടം പരിശോധനയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പങ്കിനെകുറിച്ചും ജില്ലാ കമ്മിറ്റി കണ്‍വീനര്‍ അനില്‍ കുമാര്‍ രണ്ടാം ഘട്ട പരിശോധനയെയും അംഗീകാരത്തെപറ്റിയും കോമണ്‍ സര്‍വീസ് സെന്റര്‍ ജില്ലാ മാനേജര്‍ ഗോകുല്‍ പ്രസാദ് പി എം വിശ്വകര്‍മ പോര്‍ട്ടലില്‍ രെജിസ്ട്രേഷന്‍ – ഘട്ടം ഘട്ടമായുള്ള നടപടിക്രമം എന്നിവയെ കുറിച്ചും വിശദീകരിച്ചു. ഗുണഭോക്താക്കള്‍ക്കായി പിഎം വിശ്വകര്‍മ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും ക്രമീകരിച്ചു. 35 രജിസ്‌ട്രേഷന്‍ നടന്നു. ബാങ്കിംഗ് ക്രെഡന്‍ഷ്യലുകളുടെ പരിശോധനയും പദ്ധതിയില്‍ ബാങ്കുകളുടെ പങ്കിനെകുറിച്ചും ജില്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സിറിയക് തോമസ് വിശദീകരിച്ചു. എംഎസ്എംഇ ഡിഎഫ്ഒ തൃശ്ശൂര്‍ അസിസ്റ്റന്റ് ഡയറക്ടറും ജില്ലാ കോര്‍ഡിനേറ്ററുമായ പി ബി സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍/ നഗരതല പ്രതിനിധികള്‍, എന്റര്‍പ്രൈസ് ഡവലപ്മെന്റ് എക്‌സിക്യൂട്ടീവുകള്‍, സിഎസ്സി/വിഎല്‍ഇഎസ് പ്രതിനിധികള്‍, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികള്‍, മറ്റ് ഗുണഭോക്താക്കള്‍ തുടങ്ങി 480 പേര്‍ പങ്കെടുത്തു.

ജല മലിനീകരണം: പമ്പാ നദി തീരങ്ങളില്‍
വ്യാപക പരിശോധന

ജില്ലയിലെ ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന് പമ്പാനദിയുടെ തീരങ്ങളില്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നു. പമ്പാനദിയുടെയും കൈവഴിയുടെയും സമീപത്തുള്ള 18 പഞ്ചായത്തുകളിലാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരിശോധ നടത്തിയത്. ജലമലിനീകരണത്തിന് കാരണമാകുന്ന തരത്തിലുള്ള മാലിന്യ നിക്ഷേപം, വീടുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നത്, സുഗമമായ നീരൊഴുക്ക് തടസപ്പെടുന്നതു മൂലമുള്ള ജലമലിനീകരണം തുടങ്ങിയവ പരിശോധിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും പിഴ ചുമത്തി.വേനല്‍ക്കാലത്തെ ജലാവശ്യങ്ങള്‍ നിറവേറ്റുന്നതും ജലാശയങ്ങള്‍ മലിനപ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എടുക്കുന്നതും ജലാശയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊതുജനങ്ങളിലൂടെ സാമൂഹിത മേല്‍നോട്ടം ഉറപ്പു വരുത്തുന്നതും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്നതെന്നും പരിശോധനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍ പറഞ്ഞു. കേരള പഞ്ചായത്ത് മുനിസിപ്പാലിറ്റി മാലിന്യ സംസ്‌ക്കരണ ഭേദഗതി ഓഡിനന്‍സ് 2023 പ്രകാരം പൊതുസ്ഥലങ്ങളിലേക്കും ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കി വിട്ടാല്‍ പതിനായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയും ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാം. പൊതുജലാശയങ്ങള്‍ മലിനമാക്കല്‍, പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍, പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവുകള്‍ സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും ലഭിക്കും. ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംയുക്തമായ നടത്തിയ പരിശോധനയില്‍ പ്രത്യേക ചുമതല നല്‍കിയ ജില്ലാതല ഉദ്യോഗസ്ഥരും പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡും പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...