Sunday, May 19, 2024 1:41 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ( സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്സി /എസ്റ്റി) (കാറ്റഗറി നം. 734/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—-
റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (വിമുക്ത ഭടന്മാര്‍ മാത്രം) (എന്‍സിഎ പട്ടികജാതി ) (കാറ്റഗറി നം. 241/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—–
ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 ന് തുറന്നുപ്രവര്‍ത്തിക്കും
പൊതുജനങ്ങളില്‍ നിന്നുളള നികുതി സ്വീകരിക്കുന്നതിനായി പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 ഞായര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

മണല്‍ ഖനനം; കരട് സര്‍വെ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം
പത്തനംതിട്ട ജില്ലയില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതും ആയത് പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
——-
അപേക്ഷ ക്ഷണിച്ചു
ബ്രയില്‍ ലിപിയില്‍ പ്രവീണ്യമുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ഇന്‍സ്ട്രക്ടര്‍മാരായി തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 4000 രൂപ ഓണറേറിയമായി അനുവദിക്കും. അപേക്ഷകര്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട -689 648 എന്ന വിലാസത്തില്‍ ഏപ്രില്‍ 12ന് മുന്‍പ് അപേക്ഷിക്കണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒടുവിൽ ബാലിസ്റ്റിക് റിപ്പോർട്ടുമെത്തി ; ബോയിംഗ് മുൻ ജീവനക്കാരന്റെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചു

0
സൗത്ത് കരോലിന: ബോയിംഗ് വിമാന നിർമ്മാണത്തിലെ പിഴവുകൾ അവഗണിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ...

മരുഭൂമിയെ പച്ചപ്പണിയിച്ച് ‘ദ ഹാങ്ങിങ് ഗാർഡൻസ്’

0
ഷാർജ: നഗരത്തിരക്കുകളിൽനിന്നുമാറി പൂന്തോട്ടവും വെള്ളച്ചാട്ടവുമെല്ലാം ആസ്വദിക്കാൻപറ്റിയ വിനോദസഞ്ചാരകേന്ദ്രമാണ് കൽബയിലെ ‘ദ ഹാങ്ങിങ്...

കാ​സ​ര്‍​ഗോ​ട്ട് കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​കടത്തിൽ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

0
കാസർഗോഡ്: കു​റ്റി​ക്കോ​ലി​ല്‍ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ ബ​ന്ത​ടു​ക്ക...

റാലിക്കിടെ പ്രവർത്തകന് ദേഹാസ്വാസ്ഥ്യം ; പിന്നാലെ പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദേശം നല്‍കി മമത...

0
കൊല്‍ക്കത്ത: ലോക‌്‌സഭ തെരഞ്ഞെടുപ്പ് റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ പ്രസംഗം നിര്‍ത്തിവച്ച്...