സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇടമണ്‍-കൊച്ചി 400 കെ.വി വൈദ്യുത ലൈന്‍ : നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവര്‍ രേഖകള്‍ സമര്‍പ്പിക്കണം
ഇടമണ്‍-കൊച്ചി 400 കെ.വി വൈദ്യുത ലൈന്‍ നിര്‍മാണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട ഓഫീസ് പരിധിയില്‍ വരുന്ന നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത കക്ഷികള്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അവകാശം തെളിയിക്കുന്നതിനുള്ള ആധാരം, തന്‍വര്‍ഷം കരം ഒടുക്കിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂവുടമയുടെ തിരിച്ചറിയല്‍ രേഖകള്‍, പാന്‍കാര്‍ഡ് ,ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ സഹിതം മെയ് 23 നു വൈകുന്നേരം മൂന്നിന് മുമ്പായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട ഓഫീസില്‍ ഹാജരാകണം. അല്ലാത്തപക്ഷം കക്ഷികള്‍ക്ക് ഭൂമിയിന്മേല്‍ അവകാശം തെളിയിക്കുന്ന രേഖകള്‍ ഇല്ല എന്ന നിഗമനത്തില്‍ ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്നതാണെന്നും ഈ വിഷയത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടായിരിക്കുന്നതല്ലെന്നും തഹസില്‍ദാര്‍ എല്‍.എ (പവര്‍ഗ്രിഡ്) പത്തനംതിട്ട അറിയിച്ചു.

പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത: അപേക്ഷ ഏപ്രില്‍ 30 വരെ
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യത പുതിയ ബാച്ച് രജിസ്ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു. പത്താംതരം തുല്യത 18-ാം ബാച്ചിന്റെ (2024-2025) രജിസ്ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 30 വരെയും ഹയര്‍സെക്കന്‍ഡറി തുല്യത ഒന്‍പതാം ബാച്ചിന്റെ (2024-26) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 29 വരെയും അപേക്ഷിക്കാം. പഠിതാക്കള്‍ക്ക് www.ecms.keltron.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0468 2220799.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...

എഴുമറ്റൂരില്‍ സി.പി.ഐ ഐക്യദാർഢ്യ റാലിയും സമ്മേളനവും നടത്തി

0
എഴുമറ്റൂർ : സി.പി.ഐ എഴുമറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനവും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെക്നിക്കല്‍ അസിസ്റ്റന്‍റ്മാരെ നിയമിക്കുന്നു സാമൂഹ്യനീതി വകുപ്പിന്റെ ജില്ലയിലെ മെയിന്റനന്‍സ് ട്രൈബ്യൂണലുകളിലെ രണ്ട് ടെക്‌നിക്കല്‍...