സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സമഗ്ര പച്ചക്കറി വികസനം, കുറ്റിക്കുരുമുളക് തൈവിതരണം പദ്ധതികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം കരം അടച്ചതിന്റെ രസീതും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം കൃഷിഭവനില്‍ നല്‍കണം.
——-
ഓംബുഡ്‌സ്മാന്‍ സിറ്റിങ്ങ് 18 ന്
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ 18 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. തൊഴിലുറപ്പ്, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതി സ്വീകരിക്കും.

പ്രത്യേക സിറ്റിംഗ്
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശാധായം സ്വീകരിക്കുന്നതിനും പ്രത്യേക അംഗങ്ങളെ ചേര്‍ക്കുന്നതിനും പ്രത്യേക സിറ്റിംഗ് 19 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. അംശാധായം അടയ്ക്കാന്‍ എത്തുന്നവര്‍ ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍: 0468 2327415.
——-
സംഘാടക സമിതി രൂപീകരണ യോഗം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ചൊവ്വാഴ്ച (19) രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. പഞ്ചായത്ത് പരിധിയിലുള്ള ക്ലബ്, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...