സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള വടശേരിക്കര തീര്‍ഥാടന വിശ്രമകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും 2025 ഒക്ടോബര്‍ 15 മുതല്‍ 2028 ഒക്ടോബര്‍ 14 വരെ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 2025 നാല്. ഫോണ്‍: 9447709944, 0468 2311343.

ഖാദിക്ക് 30 ശതമാനം റിബേറ്റ്
ഗാന്ധിജയന്തിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാലുവരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റേയും ഖാദി കമ്മീഷന്റെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളുടേയും ഷോറൂമുകളില്‍ നിന്ന് റിബേറ്റ് ലഭിക്കും. ഫോണ്‍ :0468-2362070.
ഇ-മെയില്‍ : [email protected]

ക്വട്ടേഷന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി ദന്തയൂണിറ്റിലേക്ക് ഉപകരണം വിതരണം ചെയ്യാന്‍ താല്‍പര്യമുളള അംഗീകൃത ജിഎസ്ടി രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ഒമ്പത് പകല്‍ മൂന്നുവരെ. ഫോണ്‍: 0468 2222364.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കോന്നി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ നാലിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ നടക്കും.
—-
കയര്‍ഫെഡ് മേള
കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ഗാന്ധിജയന്തി, നവരാത്രി എന്നിവയോടനുബന്ധിച്ച് ഒക്‌ടോബര്‍ അഞ്ചുവരെ മേള നടക്കും. മെത്തകള്‍ക്ക് 35 മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും കയറുല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടും 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതവും നല്‍കുന്നു. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം വാഷിംഗ് മെഷീന്‍ (രണ്ട് പേര്‍ക്ക്), മൂന്നാം സമ്മാനം മെക്രോവേവ് ഓവന്‍ (മൂന്ന് പേര്‍ക്ക്), 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ സമ്മാനകൂപ്പണും ലഭിക്കും. സ്പ്രിംഗ്‌മെത്തകള്‍ക്കൊപ്പം റോളപ്പ്, ഊഞ്ഞാല്‍, തലയിണ, ബെഡ്ഷീറ്റ്, ആര്‍. സി. മൂന്ന് ഡോര്‍മാറ്റ് എന്നിവയും സൗജന്യം. ഡബിള്‍കോട്ട് മെത്തകള്‍ 3400രൂപ മുതല്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കുടുംബശ്രീ ഗ്രൂപ്പംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടും പലിശ രഹിത വായ്പയും ഉണ്ട്്. ഫോണ്‍: 9447861345, 9447958445

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജോലിയെടുക്കുന്നവര്‍ക്ക് തൊഴിലുറപ്പു ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നതിന് അവസരം. അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം, പെണ്‍മക്കളുടെ വിവാഹം, പ്രസവാനുകൂല്യം, തൊഴിലാളികളുടെ ചികിത്സ ചെലവ്, മരണാനന്തര ചെലവുകള്‍ തുടങ്ങിയവയാണ് ലഭിക്കുന്നത്. പ്രതിമാസ അംശദായം 50 രൂപ. തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാര്‍ഡ് എടുക്കുകയും 18-55 പ്രായമുള്ളതും ഈ വര്‍ഷമോ മുന്‍വര്‍ഷങ്ങളിലോ കുറഞ്ഞത് 20 ദിവസമെങ്കിലും അവിദഗ്ധ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് അംഗത്വം. https://kegwwfb.kerala.gov.in ലൂടെയോ അക്ഷയകേന്ദ്രത്തിലോ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിലൂടെയോ അപേക്ഷിക്കാം. ഫോണ്‍ – 0468 2962038.

പി എസ് സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (മൂന്ന് എന്‍സിഎ-എസ് സി) (കാറ്റഗറി നം. 107/24) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പെട്ടവര്‍ക്ക് ഒക്ടോബര്‍ ഒമ്പതിന് പി എസ് സി ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍ : 0468 2222665.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് തീരുമാനം ; സർക്കാർ പിൻമാറുമെന്ന് പ്രതീക്ഷ : തിരുവഞ്ചൂർ

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഏർപ്പെടുത്താമെന്ന തീരുമാനത്തിൽ നിന്ന്...

കോർപറേഷനിൽ ബിജെപിക്കെതിരെ യുഡിഎഫിന്റെ പുതിയ നീക്കം ; സ്വതന്ത്രന്റെ നിലപാട് നിർണ്ണായകം

0
തിരുവനന്തപുരം : സത്യപ്രതിജ്ഞാ വിവാദവും തമ്മിൽത്തല്ലും ചർച്ചയാവുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ നിർണ്ണായക...

കാലവര്‍ഷം ഈ മാസം അവസാനത്തോടെ ശക്തമാകാന്‍ സാധ്യത

0
തിരുവനന്തപുരം : ആഴ്ചകളായി ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഈ മാസം അവസാനത്തോടെ...

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസിൽ പരാതി നൽകി അൻസിബ ഹസൻ

0
കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പോലീസിൽ പരാതി...