സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നേരിട്ട് പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയില്‍ വിവിധ എന്‍സിവിടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 17 ന് മുമ്പ് നേരിട്ട് പ്രവേശനം നേടാം. ഫോണ്‍: 0479 2457496, 9747454553.

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം പുനഃസ്ഥാപിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നഷ്ടമായ തൊഴിലാളികളില്‍ 10 വര്‍ഷം വരെ കുടിശികയുളളവര്‍ക്ക് പിഴ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 2015 സെപ്റ്റംബര്‍ ഒന്ന് മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്ക്കണ്ട. അംഗത്വം പുതുക്കേണ്ടവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം 2025 ഡിസംബര്‍ 10 ന് മുമ്പ് ഓഫീസില്‍ എത്തി കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2327415.

അപേക്ഷിക്കാം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മാടമണ്‍, പൂവത്തുംമൂട്, എരുവാറ്റുപുഴ ജംഗ്ഷന്‍, പെരുനാട് മാര്‍ക്കറ്റ്, കക്കാട്ടു കോയിക്കല്‍ ക്ഷേത്രപടി, മഠത്തുംമൂഴി കൊച്ചുപാലം, മഠത്തുംമൂഴി വലിയപാലം, കൂനംകര, പുതുക്കട എന്നിവിടങ്ങളിലേക്ക് ശുചീകരണ തൊഴിലാളികള്‍, വിവിധ കടവുകളിലേക്ക് ലൈഫ് ഗാര്‍ഡ്, പമ്പ ഇന്‍ഫര്‍മേഷന്‍ കിയോസ്‌കിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒക്ടോബര്‍ 15 വൈകിട്ട് നാലിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

അറിയിപ്പ്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തീര്‍ഥാടന പാതയുടെ വശങ്ങളില്‍ 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ആട് മാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അറിയിപ്പ്
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കല്‍, ശബരിമല സന്നിധാനം, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പാതയോരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും മാലിന്യ നിര്‍മാര്‍ജന സൗകര്യം, ശുചിമുറി സംവിധാനം, മറ്റ് അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. അല്ലാത്തപക്ഷം പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് അനുവദിക്കുകയില്ലെന്ന് സെക്രട്ടറി അറിയിച്ചു.

ചുരുക്കപട്ടിക
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 604/24) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നു. ഫോണ്‍:0468 2222665

ചുരുക്കപട്ടിക
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 332/2024) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നു. ഫോണ്‍:0468 2222665
—-
പ്രവേശനം നീട്ടി
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയിലേയ്ക്കുള്ള പ്രവേശനം ഒക്ടോബര്‍ 17 വരെ നീട്ടി. അസല്‍രേഖ, ടിസി, ഫീസ് എന്നിവയുമായി രക്ഷിതാവിനൊപ്പം ഐടിഐയിലെത്തി പ്രവേശനം നേടണം. ഫോണ്‍: 0468 2258710, 9656472471.

അറിയിപ്പ്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടസ്ഥതയിലുള്ള കടത്ത് വള്ളം ഒക്ടോബര്‍ 15 ഉച്ചയ്ക്ക് മൂന്നിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 7907203332.

അഭിമുഖം
കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസില്‍ എല്‍ പി വിഭാഗത്തില്‍ എല്‍പിഎസ്ടിയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം ഒക്ടോബര്‍ 15 രാവിലെ 10.30 ന് നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം സ്‌കൂളില്‍ എത്തണം. ഫോണ്‍: 0468 350548.

അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിയമനത്തിന് യോഗ്യതയുള്ള പിജിഡിസിഎ, ഡിസിഎ, വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംങ്, ഓഫീസ് ഓട്ടോമേഷന്‍, തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് പേര്, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, കോഴ്‌സ് എന്ന ക്രമത്തില്‍ 8281905525 ലേക്ക് വാട്‌സ്ആപ് ചെയ്യുക.

അഭിമുഖം
ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ് വരുന്നതിനനുസരിച്ച് താല്‍ക്കാലിക ഫാര്‍മസിസ്റ്റുമാരുടെ പട്ടിക തയാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. ഹോമിയോ ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍സിപി, സിസിപി യോഗ്യത വേണം. ദിവസ വേതനം 820 രൂപ. പരമാവധി വേതനം 22,140 രൂപ. വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന അസല്‍ രേഖ സഹിതം ഒക്ടോബര്‍ 17 രാവിലെ 10.30ന് അടൂര്‍ റവന്യു ടവറിലുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 226063.

ക്വട്ടേഷന്‍
പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ സേവന പ്രവര്‍ത്തനത്തിന് ടൂറിസ്റ്റ്/ ടാക്‌സി പെര്‍മിറ്റുള്ള കാര്‍ മാസ വാടക വ്യവസ്ഥയില്‍ നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബര്‍ 27.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ; ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും....

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...