ഗതാഗത വകുപ്പ് സെമിനാര്‍ ബുധനാഴ്ച (ഒക്ടോബര്‍ 15)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിഷന്‍ 2031 ന്റെ ഭാഗമായി ‘ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ ബുധനാഴ്ച (ഒക്ടോബര്‍ 15) രാവിലെ 8.30 മുതല്‍ തിരുവല്ല ബിലിവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ‘വിഷന്‍ 2031’ അവതരിപ്പിക്കും. ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി ബി നൂഹ് വകുപ്പിന്റെ നേട്ടങ്ങള്‍ വിവരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍മാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, കേരള റോഡ് സേഫ്റ്റി കമ്മീഷണര്‍ യോഗേഷ് ഗുപ്ത, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്സന്‍ അനു ജോര്‍ജ്, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആനി ജൂലാ തോമസ് എന്നിവര്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി എസ് പ്രമോജ് ശങ്കര്‍ നന്ദി പറയും. വിദഗ്ധര്‍ മോഡറേറ്റര്‍മാരായി ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് വിവിധ പാനല്‍ ചര്‍ച്ചകളും നടക്കും. ചര്‍ച്ചയുടെ ആശയക്രോഡീകരണം മന്ത്രി കെ ബി ഗണേഷ് കുമാര്‍ അവതരിപ്പിക്കും.

സുസ്ഥിര ഗതാഗതവും സുരക്ഷിത സഞ്ചാരവുമുള്ള നവകേരളം സൃഷ്ടിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം. പൊതു ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ ആധുനികമാക്കി പരിസ്ഥിതി സൗഹൃദവും ജനകീയ പങ്കാളിത്തവുമുള്ള രീതിയില്‍ വികസിപ്പിക്കും. കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹന വകുപ്പ്, ജലഗതാഗത വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ മേഖലയെ ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കും. സമഗ്ര ഡിജിറ്റല്‍ സേവനം, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനം, അടിസ്ഥാന ഗതാഗത സൗകര്യങ്ങളുടെ നവീകരണം, ഇലക്ട്രിക് മൊബൈലിറ്റി പ്രോല്‍സാഹനം, ട്രാഫിക് മാനേജ്‌മെന്റ് ഓട്ടോമേഷന്‍, സ്മാര്‍ട്ട് ട്രാന്‍സിറ്റ് സംവിധാനം എന്നിവയോടൊപ്പം ട്രാന്‍സ്പോ 2025, ഡിജി ട്രാന്‍സ് പ്രോഗ്രാം, സ്മാര്‍ട്ട് മൊബൈലിറ്റി പ്രോജക്ട്, ബജറ്റ് ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ ഗതാഗത മേഖല വികസന പാതയിലാണ്.

ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യത്തിനൊപ്പം 2031ല്‍ ഗതാഗത സൗകര്യം എങ്ങനെ മാറണം, നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തല്‍, ജനങ്ങള്‍ക്കായുള്ള സഞ്ചാര അനുഭവം എങ്ങനെ മെച്ചപ്പെടുത്താം എന്നീ വിഷയങ്ങള്‍ പാനല്‍ ചര്‍ച്ചയിലുണ്ടാകും. ഗതാഗത മേഖലയിലെ ഭാവി വികസനത്തിന്റെ മുതല്‍കൂട്ടായിരിക്കും ‘വിഷന്‍ 2031’ സെമിനാര്‍. ഗതാഗത രംഗത്ത് മാറ്റം സൃഷ്ടിക്കുന്ന അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന വേദിയായി സെമിനാര്‍ മാറും. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കും. ഗതാഗത മേഖലയില്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമായ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...