സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വായ്പ
ജില്ലയിലെ പട്ടികജാതി /പട്ടികവര്‍ഗ വിഭാഗക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ നല്‍കുന്ന വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. ആറുവര്‍ഷം സര്‍വീസ് കാലാവധി ബാക്കിയുള്ളവര്‍ക്ക് ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പരമാവധി നാല് ലക്ഷം രൂപ വരെ 10 ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ഫോണ്‍ : 9400068503. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തളം പോസ്റ്റ് ഓഫീസിന് സമീപം അഞ്ജലി ബില്‍ഡിംഗ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

ദര്‍ഘാസ്
കോഴഞ്ചേരി ജില്ലാ ആശുപത്രി കെട്ടിട മേല്‍ക്കൂര അറ്റകുറ്റപണി ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2214108.
—-
ക്വട്ടേഷന്‍
കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പന്തളം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘സുധീരം’ സ്വയം പ്രതിരോധ പരിശീലനത്തിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുളള പരിശീലകരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ നാല് വൈകിട്ട് മൂന്നിന് മുമ്പ് പന്തളം -2, ശിശു വികസന പദ്ധതി ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഫോണ്‍: 04734 292620.

റീ ടെന്‍ഡര്‍
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് മല്ലപ്പളളി ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9744987307
—-
ലൈഫ് സര്‍ട്ടിഫിക്കറ്റ്
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍െൈ കപ്പറ്റുന്ന ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും പെന്‍ഷന്‍ ബുക്ക്/ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തി നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കണം. വിലാസം: ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍ ആശുപത്രിക്ക് സമീപം, പത്തനംതിട്ട – 689 645.

സ്വകാര്യവ്യക്തികള്‍ പുരയിടങ്ങളിലെ കാടുകള്‍ വെട്ടിതെളിക്കണം
വടശേരിക്കര ഗ്രാമപഞ്ചായത്ത് ഒന്നു മുതല്‍ 15 വരെയുള്ള വാര്‍ഡുകളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലോ കൈവശത്തിലോ ഉള്ള സ്ഥലങ്ങളിലെ കാട്ടുചെടികളും പാഴ്ചെടികളും ഉടമകള്‍/കൈവശക്കാര്‍ അടിയന്തരമായി വെട്ടി മാറ്റണം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിയിടങ്ങള്‍ക്കും ഭീഷണിയായ സാഹചര്യത്തില്‍ സ്ഥല ഉടമകള്‍ വേണ്ടത്ര ജാഗ്രത കാണിക്കണമെന്നും സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...