നരേന്ദ്രമോദിയുടെ ഫോട്ടോ കലാലയങ്ങളിൽ സ്ഥാപിക്കുവാൻ വേണ്ടിയാണ് പി.എം ശ്രീ പദ്ധതി ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നരേന്ദ്രമോദിയുടെ ഫോട്ടോ കലാലയങ്ങളിൽ സ്ഥാപിക്കുവാൻ വേണ്ടിയാണ് ഈ പി.എം ശ്രീ പദ്ധതി എന്ന് ഡി.സി.സി. പ്രസിഡണ്ട് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കലാലയങ്ങളിലെ കുരുന്നു മനസ്സുകളിൽ കാവ്യവൽക്കരണം നടത്തുന്നതിനായിട്ടാണ് ഈ പദ്ധതി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം പത്തനംതിട്ട ഡി.സി.സി. ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് ഗാന്ധി ദർശൻ വേദി ഡി.സി.സി.യുടെ മിനി ഹാളിലേക്ക് നൽകുന്ന കസേരകളുടെ സമർപ്പണവും നടന്നു.

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ വേദി ആരംഭിക്കുന്ന ഓൺലൈൻ മാഗസിൻ പ്രകാശ ദർശൻ മാസികയുടെ കോപ്പി ഡി. സി.സി. പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ മാലേത്ത് സരളാദേവി എക്സ് എം.എൽ.എ.യ്ക്ക് നൽകി പ്രകാശനം നടത്തി. ഗാന്ധി ദർശൻവേദി കോന്നി നിയോജക മണ്ഡലം ചെയർമാൻ ആയിരിക്കെ അപകടത്തിൽ അന്തരിച്ച പ്രകാശ് പേരങ്ങാട്ടിലിൻ്റെ ഓർമ്മ നിലനിർത്തിക്കൊണ്ടാണ് മാസികയ്ക്ക് പ്രകാശദർശൻ എന്ന് പേരിട്ടിരിയ്ക്കുന്നത്. തുടർന്ന് സംഘടനാ റിപ്പോർട്ടിംഗും ഗാന്ധി ചിത്രത്തിൻ്റെ അനാച്ഛാദനവും സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ നിർവഹിച്ചു. അതോടെ ഗാന്ധിജിയുടെ ചിത്രം സ്ഥിരമായി ഡി.സി.സി.യുടെ ചുവരിൽ സ്ഥാനം പിടിക്കും.

ബാക്ക് റ്റു ഡമോക്രസി (ജനാധിപത്യം വീണ്ടെടുക്കൽ) എന്ന വിഷയത്തിൽ കെ. പി.ജി.ഡി.റാന്നി നിയോജക മണ്ഡലം ചെയർമാനും എഴുത്തുകാരനും പ്രകാശ ദർശൻ മാസികയുടെ എഡിറ്ററുമായ പ്രദീപ് കുളങ്ങര ക്ലാസ്സ് എടുത്തു. ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ. ഡി.ഗോപീമോഹൻ, സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു,മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ. ജയപ്രസാദ്, പി.ടി.രാജു, എം.ടി.ശാമുവേൽ, വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ, കെ. പി.ജി.ഡി. ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്, അഡ്വ. ഷൈനി ജോർജ്ജ്, സെക്രട്ടറി ജോസ് പനച്ചയ്ക്കൽ, അഡ്വ. അനൂപ് മോഹൻ, ട്രഷറർ സോമൻ ജോർജ്ജ്, കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്, ട്രഷറർ ഓമനാ സത്യൻ, ജില്ലാ സെക്രട്ടറി ഉഷാ തോമസ്,കസ്തൂർബ്ബ ദർശൻ വേദി നിയോജക മണ്ഡലം ജനറൽ കൺവീനർ മേഴ്‌സി ശാമുവേൽ, ചെയർമാൻ സജിനി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. ജവഹർ ബാല മഞ്ചിൻ്റെ ജില്ലാ ചെയർമാൻ ആയി ചുമതല ഏറ്റെടുത്ത കെ.ജി. റെജി ഈ സമ്മേളനത്തിൽ വെച്ച് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. കുറെ മാസങ്ങളായി രണ്ട് ചുമതലകളും നിർവഹിച്ച് വരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...