റാന്നി അങ്ങാടി ധർമ്മശാസ്താ ക്ഷേത്രത്തിൽ നവശക്തി അർച്ചനയും ഹോമവും

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി ധർമ്മശാസ്താ ക്ഷേത്രത്തിൽ നവംബർ രണ്ടിന് ഞായറാഴ്ച നവശക്തി അർച്ചനയും ഹോമവും നടത്തപ്പെടും. ശാസ്താവിന്റെ വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്ന ബാല്യം, കൗമാരം, യൗവനം, ഗാർഗസ്ഥ്യം, കാരണവത്വം, സന്യാസം എന്നീ പൂജയും ഹോമും ആണ് ആറുമാസങ്ങളിലായി നടത്തി വന്നിരുന്നത്. ഈ പൂജയിൽ പങ്കെടുത്ത എല്ലാവരെയും ഉൾപ്പെടുത്തിയാണ് ഏഴാമത്തെ ഹോമവും നടത്തപ്പെടുന്നത്. അഷ്ടൈശ്വര്യത്തിനും രോഗനിവാരണത്തിനും മംഗല്യഭാഗ്യത്തിന്നും അത്യുത്തമമാണ് ഈ പൂജയിലും ഹോമത്തിലും പങ്കെടുക്കുന്നത്. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഭദ്രദീപം തെളിയിക്കും.

സംസ്ഥാന ദേശീയ അവാർഡുകൾ വാങ്ങിയ കുട്ടിയെ മല്ലപ്പള്ളി തഹസിൽദാർ എൻ വി സന്തോഷ് മൊമെന്റോ നൽകി ആദരിക്കും. അങ്ങാടി ധർമ്മ ശാസ്താക്ഷേത്രവുമായി മുൻകാലങ്ങളിൽ ബന്ധം ഉണ്ടായിരുന്നവരെയും പ്രവർത്തിച്ചവരുമായ വയോജനങ്ങളെ റാന്നി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ്, സ്വാമി സർവ്വാത്മാനന്ദ തീർത്ഥപാദർ വിദ്യാധിരാജ തീർത്ഥ പാദാശ്രമം ഇടപ്പാവൂർ, അങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ബി സുരേഷ് എന്നിവർ ചേർന്ന് പൊന്നാട നൽകി ആദരിക്കും. മേൽശാന്തി മാരായ ജിതേന്ദ്രരണൻസ്, സനീഷ് നമ്പൂതിരി, സച്ചിൻ നമ്പൂതിരി, സന്ദീപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. അന്നദാന വിതരണവും ഉണ്ടാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...