സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നിയമസഹായ ക്ലിനിക്ക്
വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22 രാവിലെ 10.30ന് സിറ്റിംഗ് നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി മെഴുകുതിരി നിര്‍മ്മാണ പരിശീലനം നല്‍കുന്നു. (സോപ്പ്, ഡിഷ്‌വാഷ്, ഹാന്‍ഡ്‌വാഷ്, അഗര്‍ബത്തി, പേപ്പര്‍ ക്രാഫ്റ്റ് നിര്‍മാണവും ഉള്‍പ്പെടെ). പരിശീലന കാലാവധി 12 ദിവസം. പ്രായപരിധി 18 -50. നവംബര്‍ 21 രാവിലെ 10 ന്. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവ ഹാജരാക്കണം.
ഫോണ്‍ : 04682992293, 8330010232.

നഷാ മുക്ത് ഭാരത് അഭിയാന്‍
ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനം കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളജില്‍ നടന്നു. സാമൂഹ്യ നീതി വകുപ്പും എക്‌സൈസും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. ഡിഎല്‍എസ്എ സെക്രട്ടറി ആന്‍ഡ് സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ എന്‍. അരുണ്‍ ബെച്ചു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിനി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ജെ ഷംലാ ബീഗം, അസി. പ്രൊഫസര്‍ എബി മേരി സ്‌കറിയ, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിന്ധു എബ്രഹാം, എക്‌സൈസ് പ്രിവന്റീവ് ഓഫിസറും വിമുക്തി മെന്ററുമായ ബിനു വി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭര്‍ത്താവ് പിടിയിൽ

0
കൊല്ലം: കൊട്ടിയത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ...

എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികവും ഓണാഘോഷവും നടന്നു

0
കോന്നി : എലിമുള്ളുംപ്ലാക്കൽ ഏകത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷവും...

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...